സുന്നി കൈരളിക്ക് മറക്കാനാവാത്ത ദിനം..
മഹാനായ മര്‍ഹൂം ഓ ഖാലിദ് സാഹിബിന്റെ ജീവന്‍ പൊലിഞ്ഞ അതെ പ്രദേശത്തു വെച്ച്
അല്‍ ഇസ്വാബയുടെ കരുത്തനായ തേരാളി അബ്ദുള്ള കാരാതോടിന്റെ ചുടു രക്തം
ഹരിത ധവള നീലിമ പതാകയില്‍ കുതിര്‍ന്ന ആ രംഗം !!
സുന്നി കൈരളിക്ക് വീണ്ടുമൊരു ഖാലിദിനെ നഷ്ടമായ നിമിഷം..!!
(1431 - ജമാദുല്‍ അവ്വല്‍ 2- വെള്ളി )
2010 ഏപ്രില്‍ 16( ജമാദുല്‍ അവ്വല്‍ 2) വെള്ളിയാഴ്ച പുലര്‍ച്ചെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്നു മയങ്ങി ഉണര്‍ന്നപ്പോള്‍ റിയാദില്‍ നിന്ന് ഓണ്‍ലൈന്‍ സുഹൃത്തായ നസീര്‍ മുതുകുറ്റിയുടെ തുടരെയുള്ള മിസ്സ്‌കാള്‍ കണ്ടു. പതിവില്ലാത്തതായതിനാല്‍ ഉടന്‍ തന്നെ നസീര്‍ക്കാനെ ബന്ദപ്പെട്ടു. മറുതലക്കല്‍ ശബ്ദത്തിന് എന്തോ ഇടര്‍ച്ച.. "അബൂ, SSF സംസ്ഥാന കമ്മിറ്റിയുടെ വാഹനം കൊയിലാണ്ടിയില്‍ അപകടത്തില്‍ പെട്ട് ഊരകത്തുള്ള നമ്മുടെ പ്രവര്‍ത്തകന് എന്തോ..?" വാര്‍ത്ത മുഴുവന്‍ കേള്‍ക്കാന്‍ എനിക്കായില്ല....തലേന്ന് രാത്രി തളിപ്പറമ്പില്‍ നിന്ന് വിളിച്ചു ഉണര്ത്തുജാഥയുടെ ആവേശം തുളമ്പുന്ന കഥകള്‍ തുടങ്ങി വെച്ച് ബാക്കി വീട്ടില്‍ വന്നിട്ട് നെറ്റില്‍ വിളിക്കുമ്പോ പറയാം എന്ന് പറഞ്ഞ പ്രിയ കൂട്ടുകാരന്‍റെ മുഖം പെട്ടന്ന് ശരീരം തളര്‍ത്തി.. അപ്പോഴും എന്‍റെ കൂട്ടുകാരന്‍ യാത്രയായത് അറിയാതെ ഞാന്‍ റബ്ബിനോട് തേടി..പടച്ചോനെ.. എന്‍റെ അബ്ദുല്ലാനെ കാക്കണേ..ഒരു ആപത്തും വരുത്തരുതേ..
പക്ഷെ.. അല്‍പ സമയത്തിനുള്ളില്‍ തന്നെ നാട്ടില്‍ നിന്ന് വിവരമറിഞ്ഞു, ഒരു പ്രദേശത്തിന്റെ എല്ലാമായിരുന്ന അബ്ദുല്ല കാരാതോട് ......ഇന്നാലില്ലാഹ് .
ആ വാര്‍ത്ത കേള്‍ക്കാന്‍ ഉള്ള ശക്തിയില്ലാതെ ഒരു നിമിഷം തളര്‍ന്നിരുന്നു. അല്‍പ സമയത്തിനുള്ളില്‍ ഇടറുന്ന മനസ്സോടെ അബ്ദുല്ലാക്ക് വേണ്ടി വിശുദ്ധ ഖുര്‍ആനും ദിക് റും ദുആയുമായി കഴിയുന്ന ആയിരങ്ങളിലേക്ക് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയെത്തി.
അബൂദാബിയിലെ ഇസ്ലാമിക ചലനങ്ങളില്‍ സജീവ സാന്നിധ്യമായ വന്ദ്യരായ ശിഹാബുദ്ധീന്‍ സഖാഫി ആതവനാടും അപകടത്തില്‍ മരണപ്പെട്ടു. ഇന്നാ ലില്ലാഹ് ..
മര്‍ഹൂം അബ്ദുള്ള കാരാതോട്, SSF നു വേണ്ടി ജന്മം ഉഴിഞ്ഞു വെച്ച നമ്മുടെ സഹപ്രവര്‍ത്തകന്‍ , പതിറ്റാണ്ടിന്റെ രാഷ്ട്രീയ വൈരം പേറി നടന്ന സാമുദായിക രാഷ്ട്രീയ നേതൃത്വത്തെ തന്റെ വ്യക്തി പ്രഭാവത്തിലൂടെ ധര്‍മ്മ പടയുടെ സഹായാത്രികരാക്കാന്‍ മാത്രം നേതൃ മികവുണ്ടായിരുന്നു ആ യുവ പോരാളിക്ക്. ഊരകം സെക്ടര്‍ സമ്മേളന വേദി അതിന്റെ സാക്ഷ്യമായിരുന്നു .
ജ്വലിക്കുന്ന സമര മുഖങ്ങളില്‍ യുവതയുടെ ആവേശമായും നാടിന്റെ സാമൂഹിക സാംസ്കാരിക മത രംഗങ്ങളില്‍ അതുല്യമായ സംഭാവനകള്‍ അര്‍പ്പിച്ചും ഒരു പ്രദേശത്തിന് എല്ലാമായി തിളങ്ങിയ പ്രിയ കൂട്ടുകാരന്‍.. അബ്ദുല്ല SSF ജീവിതമാക്കിയ ഒരു ധാര്‍മ്മിക പോരാളിയായിരുന്നു. SSF അബ്ദുല്ലയെ വളര്‍ത്തി, മാതാ പിതാക്കള്‍ ജീവിച്ചിരിക്കെ അനാഥത്വത്തിന്റെ കയ്പ്പുനീര്‍ അനുഭവിച്ച അബ്ദുല്ലാക്ക് കുടുംബവും കൂടും കൂട്ടുകാരും എല്ലാം SSF ആയിരുന്നു. തന്‍റെ ജീവിതത്തിന്‍റെ നട്ടുച്ച നേരത്ത് പ്രവാസ ജീവിതത്തിന്‍റെ നെരിപ്പോടില്‍ നിന്ന് മലയാളക്കരയില്‍ പറന്നെത്തിയ അബ്ദുല്ല ഉണര്ത്തുജാഥയുടെ മുന്നണി പോരാളിയായി ഇരുപതു ദിവസവും പ്രവര്‍ത്തകര്‍ക്ക് ആവേശവും നേതാക്കള്‍ക്ക് ആശ്ചര്യവുമായി ധര്‍മ്മ സംഘത്തിനു ആവേശമായി. മര്‍ഹൂം ഒ ഖാലിദ് എന്ന ഇതിഹാസം രചിച്ച കര്‍മ്മയോഗിയുടെ സ്മരണകള്‍ നിറഞ്ഞ ഖാലിദിയ്യയില്‍ നമ്മുടെ നേതൃത്വം അബ്ദുള്ളയില്‍ മറ്റൊരു ഖാലിദിനെ കണ്ട നിര്‍വൃതിയില്‍ ആയിരുന്നു. സഅദിയ്യ കോമ്പ്ലക്സില്‍ നിന്ന് യാത്ര പറഞ്ഞ് പിരിയുന്ന രംഗം വന്ദ്യരായ ത്വാഹിര്‍ സഖാഫി ഉസ്താദ് രിസാലയില്‍ എഴുതിയ വരികള്‍ നിറയുന്ന നയനങ്ങള്‍ക്കിടയിലും തെളിയുന്നു.. ആ ചുടു രക്തം ഹരിത ധവള നീലിമയില്‍ മുക്കി രക്ത സാക്ഷിത്വത്തിന്റെ മഹനീയ പദവിയുമായി സ്വര്‍ഗ്ഗീയാരാമത്തിലേക്ക് പറക്കുമ്പോള്‍ കടല്‍ കടന്നെത്തിയ പ്രിയതമനെ സല്‍ക്കരിക്കാന്‍ കാത്തിരുന്ന പ്രിയപ്പെട്ട സഹധര്‍മ്മിണിയും പിഞ്ചു മോളും കാരാതോടുള്ള വാടക വീട്ടില്‍
ഒന്നുമറിയാതെ കഴിഞ്ഞ ആ രംഗം ഇപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നില്ലാ.
വാര്‍ത്തയറിഞ്ഞ് യു എ ഇ യിലെയും തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള സുന്നി ധര്‍മ്മ സഖാക്കള്‍ ഇടറുന്ന വാക്കുകളോടെ വാര്‍ത്ത പരസ്പരം കൈമാറി..വാര്‍ത്തയറിഞ്ഞ് ലക്ഷ ദീപില്‍ നിന്ന് ജന ലക്ഷങ്ങളുടെ ആദരണീയ നേതൃത്വം ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താദ് അടക്കമുള്ള നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും കരാതോട് എന്ന കൊച്ചു ഗ്രാമത്തിലെക്കൊഴുകി.
നാഥന്‍റെ അലംഗനീയമായ വിധി നമുക്കേതു നിമിഷവും വന്നെത്താം..
പക്ഷെ , പ്രിയപ്പെട്ട അബ്ദുല്ല ചെയ്തു തീര്‍ക്കാന്‍ സമയവും നിമിഷങ്ങളും ഇത്ര കുറവാണെന്ന് അറിഞ്ഞു കൊണ്ടായിരുന്നോ ഇങ്ങനെ പ്രസ്ഥാനത്തിനായി ഓടി നടന്നത്. " നന്മയിലേക്ക് വിളിക്കുന്ന വിളിക്കുന്ന ഒരു സംഘം നിങ്ങളില്‍ നിന്നുണ്ടാവട്ടെ" എന്ന വിശുദ്ധ ഖുര്‍ആന്‍റെ തേട്ടമാണ് നമുക്ക് സംഘടനാ പ്രവര്‍ത്തനം. അത് അക്ഷരം പ്രതി പ്രവര്‍ത്തി പഥത്തില്‍ വരച്ചു കാണിച്ചാണ് പ്രിയപ്പെട്ട അബ്ദുല്ല യാത്ര പറഞ്ഞത്. നാഥന്‍ ആ സ്നേഹ നിധിയുടെ കൂടെ.. മഹത്തുക്കളായ നമ്മുടെ പൂര്‍വ്വികരുടെ കൂടെ .. നാളെ അനുഗ്രഹീത ജന്നത്ത്ന്നഈമില്‍ നമ്മെ ഒരുമിച്ചു കൂട്ടട്ടെ..ആമീന്‍

No comments:
Write comments