കോഴിക്കോട്:
വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ്
സംസ്ഥാനവ്യാപകമായി ഈമാസം 25 മുതല്‍ സപ്തംബര്‍ 10 വരെ മതവിദ്യാഭ്യാസ
കാമ്പയിന്‍ നടത്തും. ക്യാമ്പയിന്‍ ഭാഗമായി മദ്റസ, ദര്‍സ് പ്രവേശനോത്സവം,
കിതാബ് വിതരണം, മുതഅല്ലിം സ്‌കോളര്‍ഷിപ്പ്, ബോധവത്കരണ സദസ് എന്നീ
പരിപാടികള്‍ സംഘടിപ്പിക്കും. ക്യാമ്പയിന്‍ ഭാഗമായി നടക്കുന്ന മദ്റസാ
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 26ന് രാവിലെ എട്ടുമണിക്ക്
കോഴിക്കോട് താത്തൂര്‍ ഹിമായത്തുദ്ദീന്‍ ഹയര്‍ സെക്കന്‍ഡറി മദ്റസയില്‍ സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍
നിര്‍വഹിക്കും. സമസ്ത സെക്ര ്ട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍
മുഖ്യപ്രഭാഷണം നടത്തും.എന്‍ വി അബ്ദുറസാഖ് സഖാഫി, അബ്ദുന്നാസര്‍ സഖാഫി
അമ്പലക്കണ്ടി, അബ്ദുന്നാസര്‍ ചെറുവാടി സംബന്ധിക്കും.
വിവിധ
ജില്ലകളില്‍ ജില്ലാതല ഉദ്ഘാടനം പ്രമുഖര്‍ നിര്‍വഹിക്കും. കാസര്‍കോട്ട്
തൃക്കരിപ്പൂര്‍ വെളുത്തപൊയ്യ അല്‍ ഹുദാ സുന്നി മദ്റസയില്‍ ജില്ലാതല മദ്റസാ
പ്രവേശനോത്സവം നടക്കും.
No comments:
Write comments