ആര്‍ വി മുഹമ്മദ് ഹാജിയുടെ വേര്‍പാട് ഒമാനിലെ സുന്നി സമൂഹത്തിന് കനത്ത നഷ്ടം
മസ്‌കത്ത്: ഒമാനിലെ സുന്നി സമൂഹത്തിന്റെ സേവന പാതകളില്‍ മുന്നില്‍ നിന്നു കരുത്തു പകര്‍ന്ന ആര്‍ വി മുഹമ്മദ് ഹാജിയുടെ നിര്യാണം സൃഷ്ടിച്ചത് കനത്ത നഷ്ടം. ബിസിനസ് ജീവിതത്തിനിടയിലും ദീനീ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും സംഘടനാ ഘടകങ്ങളും മദ്‌റസകളും ആത്മീയ വേദികളും ഒരുക്കുന്നതിന് ഓടി നടന്ന് യത്‌നിക്കുകയും ചെയ്ത് പ്രവര്‍ത്തകരുടെ മനസ്സുകള്‍ ഇടം പിടിച്ച ത്യാഗിയായിരുന്നു അദ്ദേഹമെന്ന് ഒമാന്‍ ജംഇത്തുല്‍ ഉമല, ഐ സി എഫ് നേതാക്കള്‍ അനുസ്മരിക്കുന്നു.
കേരളത്തിലെ ഇസ്‌ലാമിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും ധനശേഖരണത്തിനുമായി ഒമാനിലെത്തുന്ന പണ്ഡിതന്‍മാര്‍ക്കും നേതാക്കള്‍ക്കും സൗകര്യം ചെയ്തു കൊടുക്കുന്നതില്‍ ആവേശപൂര്‍വം സേവനം ചെയ്തിരുന്ന ആര്‍ വിയുടെ അസാന്നിധ്യം ഈ രംഗത്ത് വലിയ വിടവു സൃഷ്ടിക്കുന്നതാണെന്ന് ഒമാന്‍ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഹകീം സഅദി പറഞ്ഞു. മൗലിദ്, പ്രാര്‍ഥനാ സദസ്സുകള്‍ സംഘടിപ്പിക്കുകയും പതിവായി ഇത്തരം സദസ്സുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നത് ആര്‍ വി മുഹമ്മദ് ഹാജിയുടെ ആവേശമായിരുന്നു.
പണ്ഡിതന്‍മാരുമായും ആത്മീയ നേതൃത്വങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആര്‍ വി മുഹമ്മദ് ഹാജി ഒമാനില്‍ സുന്നി സംഘടനകളഉടെയും സ്ഥാപനങ്ങളുടെയും ചുമതല വഹിച്ചു.
നിലവില്‍ മര്‍കസ് ഒമാന്‍ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. ഒമാനില്‍ സിറാജ് ദിനപത്രത്തിന്റെ എഡിഷന്‍ ആരംഭിക്കുക എന്ന ആശയം ഉയര്‍ന്നപ്പോള്‍ അതിനു വേണ്ടി നടന്ന പരിശ്രമങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചു. എഡിഷന്‍ യാഥാര്‍ഥ്യമാകുമ്പോള്‍ യൂണിറ്റിന്റെ സാരഥ്യത്തിന് പ്രവര്‍ത്തകര്‍ ചുമതലപ്പെടുത്തിയതും അദ്ദേഹത്തെയായിരുന്നു.
മുഹമ്മദ് ഹാജിയുടെ നിര്യാണ വാര്‍ത്തയറിഞ്ഞ് വേദന പൂണ്ട പ്രവര്‍ത്തകര്‍ എല്ലായിടത്തും പ്രാര്‍ഥനാ സദസ്സുകള്‍ സംഘടിപ്പിച്ചു വരികയാണ്. ഐ സി എഫ്, ആര്‍ എസ് സി, മര്‍കസ് നാഷണല്‍ കമ്മിറ്റികള്‍ ആര്‍ വിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. മയ്യിത്ത് നിസ്‌കാരവും പ്രാര്‍ഥനാ മജ്‌ലിസുകളും സംഘടിപ്പിക്കാന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചു.

No comments:
Write comments