ദുബൈ: എ കെ എം ജി എമിറേറ്റ്‌സ് ദുബൈ
ചാപ്റ്ററുമായി സഹകരിച്ച് ദുബൈ മര്‍കസ് സംഘടിപ്പിക്കുന്ന മെഡിക്കല്‍
കേമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍
അറിയിച്ചു. വെള്ളിയാഴ്ച (21/6/2013) രാവിലെ 7.30 മുതല്‍ 4 മണി വരെ ദുബൈ അബൂഹൈലിലെ മര്‍കസ് ആസ്ഥാനത്ത് വെച്ചാണ് കേമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ
ഡിപ്പാര്‍ട്‌മെന്റുകളില്‍ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനം കേമ്പില്‍
ലഭ്യമാക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്ത 1300 പേര്‍ക്കാണ് പ്രാഥമിക
വൈദ്യപരിശോധനയും തുടര്‍ന്ന് വിവിധ ഡിപ്പാര്‍ട്‌മെന്റുകളുടെ
തുടര്‍പരിശോധനയും നല്‍കുന്നത്. സൗജന്യ മരുന്ന് വിതരണവും നടക്കും.
മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തവരെയാണ് കേമ്പിന്
പ്രധാനമായി തെരഞ്ഞെടുത്തിരിക്കുന്നത്. ദുബൈയിലെ വിവിധ ലേബര്‍ കേമ്പുകളില്‍
നിന്നും പരിശോധനക്കായി ആളുകളെ എത്തിക്കും. കേമ്പിനോടനുബന്ധിച്ച് ആരോഗ്യ
ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ
സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, എംബസി പ്രതിനിധികള്‍, സാമൂഹ്യ
സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, എ കെ എം ജി - മര്‍കസ് സാരഥികള്‍
തുടങ്ങിയവര്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 04-2973999.
No comments:
Write comments