Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 25, 2013

നടത്തവും സൈക്കിളും ശീലമാക്കൂ ദീര്‍ഘായുസ്സ് നേടൂ : ഇന്ത്യക്കാര്‍ക്ക് ഉപദേശം

ലണ്ടന്‍: ജീവിതശൈലീ രോഗങ്ങള്‍ അനുദിനം വര്‍ധിക്കുന്ന ഇന്ത്യയില്‍ കാല്‍നടയായോ സൈക്കിളിലോ ജോലിക്കു പോകുന്നതാണ് സുരക്ഷിതമെന്ന് പഠനം.
കാല്‍നടയായോ സൈക്കിളിലോ ജോലിക്കുപോകുന്നവര്‍ക്ക് ഹൃദ്രോഗ ഭീഷണി കുറവാണെന്നാണ് ലണ്ടനിലെ ഇന്ത്യന്‍ കുടിയേറ്റ പഠന വേദി(ഐ.എം.എസ്) നടത്തിയ പഠനത്തില്‍ പറയുന്നത്. അമിതഭാരം, പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം എന്നിവക്കുളള സാധ്യതയും ഇത്തരക്കാര്‍ക്ക് കുറവായിരിക്കുമെന്ന് 2005-2007ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സയന്‍സ് ജേണല്‍ പി.എല്‍.ഒ.എസ് മെഡിസിനാണ്് പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ലഖ്നോ, നാഗ്പൂര്‍, ഹൈദരാബാദ്, ബംഗളൂരു എന്നിങ്ങനെ നാല് ഇന്ത്യന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം.
ഗ്രാമങ്ങളില്‍ 63.3 ശതമാനം പേര്‍ സൈക്കിളിലും 11.9ശതമാനം പേര്‍ കാല്‍നടയായും ജോലിക്കുപോകുന്നവരാണെന്ന് പഠനം പറയുന്നു. അതേസമയം, നഗരവാസികളില്‍ 15.9 ശതമാനം പേരാണ് സൈക്കിള്‍ സവാരിയെ ആശ്രയിക്കുന്നത്. 12.5 ശതമാനം നഗരവാസികള്‍ കാല്‍നടയായി ജേലിക്കുപോകുന്നവരാണെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.
ജോലി സ്ഥലത്തെത്താന്‍ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുന്നവരില്‍ പകുതി പേര്‍ അമിതവണ്ണം മൂലമുള്ള പ്രശ്നങ്ങള്‍ക്കടിമകളാണ്. പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തുന്നവരില്‍ 38 ശതമാനം പേര്‍ക്കും ഇത്തരം പ്രശ്നങ്ങളുണ്ടെന്നും പഠനം പറയുന്നു.

No comments:
Write comments