Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 25, 2013

മേളയില്‍ വന്‍ തിരക്ക്: മുന്നൂറോളം കമ്പനികള്‍ തൊഴിലാളികളെ തേടി

റിയാദ്: റിയാദ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വിവിധ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് റിയാദില്‍ സംഘടിപ്പിച്ചുവരുന്ന തൊഴില്‍ മേളയില്‍ തൊഴിലന്വേഷകരുടെയും തൊഴില്‍ദായകരുടെയും വന്‍ തിരക്ക്. ഇന്ത്യന്‍ സ്റ്റാളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്നത്. എക്സിറ്റ് പത്ത്-കിങ് അബ്ദുല്ല റോഡിലെ റിയാദ് എക്സിബിഷന്‍ സെന്ററില്‍ ശനിയാഴ്ച ആരംഭിച്ച മേളയില്‍ ഇന്ത്യയെ കൂടാതെ ഫിലിപ്പീന്‍സ്, ഈജിപ്ത്, പാകിസ്താന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നു. ആദ്യദിവസം ഇല്ലാതിരുന്ന പാകിസ്താന്‍ ഞായറാഴ്ചയാണ് സ്റ്റാള്‍ തുറന്നത്. ബുധനാഴ്ച രാത്രി അവസാനിക്കുന്ന മേളയില്‍ ദിനംപ്രതി സന്ദര്‍ശകര്‍ വര്‍ധിക്കുകയാണ്. ഇന്ത്യന്‍ സ്റ്റാളില്‍ മൂന്നു ദിവസംകൊണ്ട് 3,000ത്തിലേറെ പേര്‍ തൊഴിലും പദവി ശരിയാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും തേടിയെത്തി. റിയാദ് പ്രവിശ്യയില്‍നിന്നും കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം, ജുബൈല്‍, അല്‍ഖോബാര്‍ എന്നിവിടങ്ങളില്‍നിന്നും അല്‍ഖസീം പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും തൊഴിലാളികളെന്ന പോലെ തൊഴില്‍ദായകരും എത്തി.
തൊഴിലാളികളെ ആവശ്യമുള്ള വലുതും ചെറുതുമായ 300ലേറെ കമ്പനികളാണ് തത്സമയ അഭിമുഖവും നിയമനവുമായി ഇന്ത്യന്‍ സ്റ്റാളിലുള്ളത്. സൗദിയിലെ വന്‍കിട, ചെറുകിട സ്ഥാപനങ്ങള്‍ ഇതിലുണ്ട്. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുമുണ്ട്. സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഐ.ടി എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, മേസന്‍, കാര്‍പന്റര്‍, ഡ്രൈവര്‍, വെല്‍ഡേഴ്സ് തുടങ്ങിയ വിദഗ്ധ-അര്‍ധ വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍, സെക്രട്ടറി, ക്ളാര്‍ക്ക് തുടങ്ങിയ ഓഫിസ് ജോലിക്കാര്‍ എന്നിവരെ ആവശ്യപ്പെടുന്ന കമ്പനികള്‍ക്ക് പുറമെ ബാര്‍ബര്‍, തയ്യല്‍ക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, കാവല്‍ക്കാര്‍, കൃഷിത്തൊഴിലാളികള്‍, ഹൗസ് ഡ്രൈവര്‍മാര്‍ തുടങ്ങി സ്വകാര്യ വിഭാഗത്തിപെട്ട തൊഴിലാളികളെ തേടി സൗദി പൗരന്മാരും എത്തുന്നു. സ്ത്രീ തൊഴിലാളികളെ ആവശ്യപ്പെട്ട് സ്വദേശി സ്ത്രീകളും സ്റ്റാളിലെത്തി. എന്നാല്‍, സ്ത്രീ തൊഴിലന്വേഷകരാരും എത്തിയിട്ടില്ലെന്ന് കമ്പനി രജിസ്ട്രേഷന്‍ കൗണ്ടര്‍ ചുമതല വഹിക്കുന്ന ഇന്ത്യന്‍ എംബസി വാണിജ്യ വിഭാഗം ജീവനക്കാരന്‍ ശരീഫ് അരീക്കോട് പറഞ്ഞു. ഐ.ടി മേഖലയില്‍ തൊഴിലന്വേഷിച്ചെത്തുന്നവര്‍ ധാരാളമുണ്ടെങ്കിലും ഈ മേഖലയില്‍നിന്ന് അധികം അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയാണ് മേളയില്‍ സന്ദര്‍ശന സമയം. ബുധനാഴ്ച അവസാനിക്കുന്ന മേള പരമാവധി പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി ഡി.സി.എം സിബി ജോര്‍ജ് ഇന്ത്യന്‍ സമൂഹത്തോട് ആവശ്യപ്പെട്ടു.

No comments:
Write comments