Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 25, 2013

ലോകത്തെ ഉയരം കൂടിയ ബുര്‍ജ് ഖലീഫ ലോകത്തെവിടെ നിന്നും കയറാം

ബുര്‍ജ് ഖലീഫയുടെ ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പുറത്തിറക്കുന്നു
ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ ശൈഖ് മുഹമ്മദ് പുറത്തിറക്കി
ദുബൈ: കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ലോകത്തിന്റെ ഏത് കോണിലിരുന്നും ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളിലെത്താം. ബുര്‍ജ് ഖലീഫയുടെ 360 ഡിഗ്രി പനോരമിക് ദൃശ്യാനുഭവം പകരുന്ന ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ കഴിഞ്ഞ ദിവസം പുറത്തിറക്കി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ബുര്‍ജ് ഖലീഫയുടെ ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ ഔദ്യോഗികമായി പുറത്തിറക്കിയത്.
ഗൂഗ്ളും ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കളായ എമാര്‍ പ്രോപ്പര്‍ട്ടീസും ചേര്‍ന്നാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. യു.എ.ഇക്കാര്‍ക്ക് മാത്രമല്ല, ലോകത്തിന് മുഴുവന്‍ ബുര്‍ജ് ഖലീഫയുടെ സൗന്ദര്യം ആസ്വദിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. ലോകത്തെ എല്ലാ പൗരന്മാര്‍ക്കും ബുര്‍ജ് ഖലീഫ കാണാന്‍ അവസരമൊരുക്കേണ്ടതുണ്ട്. ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂവിലൂടെ ഇതിന് സൗകര്യമൊരുക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗൂഗ്ളിന്റെ സ്ട്രീറ്റ് വ്യൂ കളക്ഷന്റെ ഭാഗമായി ഒരുക്കിയ പദ്ധതിയില്‍ ആദ്യമായാണ് അറബ് രാജ്യത്തുനിന്നുള്ള കെട്ടിടം സ്ഥാനം പിടിക്കുന്നത്. അംബര ചുംബിയുടെ സ്ട്രീറ്റ് വ്യൂ വരുന്നതും ആദ്യമായാണ്. ഈഫല്‍ ടവര്‍, വൈറ്റ്ഹൗസ്, എവറസ്റ്റ് ബേസ് ക്യാമ്പ് എന്നിവയാണ് സ്ട്രീറ്റ് വ്യൂവില്‍ നിലവിലുള്ള ലോകത്തെ നാഴികക്കല്ലുകള്‍. സ്ട്രീറ്റ് വ്യൂ ട്രക്കര്‍, ട്രോളി എന്നിവ ഉപയോഗിച്ച് മൂന്ന് ദിവസം കൊണ്ടാണ് ബുര്‍ജ് ഖലീഫയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. കെട്ടിടത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും പകര്‍ത്തിയ 360 ഡിഗ്രി പനോരമിക് ദൃശ്യങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതാണ്. 124ാം നിലയിലെ ഒബ്സര്‍വേഷന്‍ ഡെക്കില്‍ നിന്നുള്ള ചിത്രത്തില്‍ ദുബൈ നഗരത്തിന്റെ സുന്ദര ദൃശ്യവുമുണ്ട്. 80ാം നിലയിലെ ബില്‍ഡിങ് മെയിന്റനന്‍സ് യൂനിറ്റില്‍ തൂങ്ങിക്കിടന്നുള്ള ദൃശ്യങ്ങള്‍ ആകര്‍ഷകമാണ്. ലോകത്തെ ഏറ്റവും വേഗമേറിയ എലിവേറ്ററിന്റെയും 76ാം നിലയിലെ നീന്തല്‍കുളത്തിന്റെയും കാഴ്ച ആസ്വദിക്കാന്‍ സ്ട്രീറ്റ് വ്യൂവില്‍ സൗകര്യമുണ്ട്. വെബ്സൈറ്റ് വിലാസം: http://www.google.ae/intl/en/help/maps/streetview/gallery/burjkhalifa/

No comments:
Write comments