അബുദാബി: പുണ്യമാസമായ റംസാന്‍ കഴിയുന്നതുവരെ സാധനങ്ങള്‍ക്ക്
കാര്യമായ വില വര്‍ധന ഉണ്ടായിരിക്കില്ല എന്ന് ഉപഭോക്തൃസംരക്ഷണ വിഭാഗത്തിന്റെ യു.എ.ഇ.
ഉന്നതതല യോഗത്തിനുശേഷം അധികാരികള്‍ അറിയിച്ചു.ഉപഭോക്തൃബോധവത്കരണവും
വിവിധതരം തട്ടിപ്പുകളില്‍നിന്നും ഉപഭോക്താവിനെ സംരക്ഷിക്കുന്നതിനും വേണ്ടി
പലതരത്തിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഉപഭോക്തൃസംരക്ഷണ വിഭാഗം
അധികാരികളെ ധനകാര്യവകുപ്പ് മന്ത്രി സുല്‍ത്താന്‍ ബിന്‍ സയിദ് അല്‍ മന്‍സൂരി
അഭിനന്ദിച്ചു.ജനങ്ങള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്ന വിവിധതരം
വസ്തുക്കളുടെ വിലനിലവാരം വലിയ അളവില്‍ കൂടാത്തവിധം സാഹചര്യം ഉണ്ടാക്കുക, മറ്റ്
നിരവധി പ്രവര്‍ത്തനങ്ങള്‍ ഉദാഹരണത്തിന് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക,
ഗുണനിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതോടെ
പെട്ടെന്നുണ്ടായേക്കാവുന്ന വിലക്കയറ്റം തടയാനാവുമെന്ന് ഉപഭോക്തൃസംരക്ഷണവിഭാഗം
തലവനായ ഡോക്ടര്‍ ഹാഷിം അല്‍ നുഐവി അഭിപ്രായപ്പെട്ടു.
ഇതൊരു കൂട്ടായ
പ്രയത്‌നമാണെന്നും ചെറുതും വലുതുമായ എല്ലാവിഭാഗവും സംഘടനകളും സ്ഥാപനങ്ങളും ഈ
പ്രവര്‍ത്തനത്തിന്റെ ഭാഗമാവുമെന്നും അദ്ദേഹം പ്രത്യാശ
പ്രകടിപ്പിച്ചു.
No comments:
Write comments