കോഴിക്കോട്:
എസ് വൈ എസ് ക്ഷേമകാര്യ സമിതിയുടെ കീഴില്‍ തീരദേശങ്ങളില്‍
ദുരിതമനുഭവിക്കുന്ന പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ കിറ്റ്
വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് താനൂര്‍ ത്വാഹാ
ബീച്ചില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.
കാലവര്‍ഷം
ശക്തി പ്രാപിച്ചതോടെ തീരദേശമേഖല വറുതിയിലേക്ക് നീങ്ങിയിട്ടുണ്ട്.
ട്രോളിംഗ് നിരോധനം എര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മത്സ്യ തൊഴിലാളികളുടെ
ഉപജീവന മാര്‍ഗവും മുടങ്ങിയിരിക്കുകയാണ്. കടലാക്രമണത്തില്‍ നിരവധി വീടുകള്‍
തകര്‍ന്ന് താമസ യോഗ്യമല്ലാതായി. നൂറ് കണക്കിന് കുടുംബങ്ങള്‍ കടലാക്രമണ
ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ
തീരദേശങ്ങളിലെ നിര്‍ധനരായ മത്സ്യത്തൊഴിലാളികള്‍ക്ക് സാന്ത്വനമേകുക എന്ന
ഉദ്ദേശത്തോടെയാണ് എസ് വൈ എസ് ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നത്.
ഉദ്ഘാടന
പരിപാടിയില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് സൈനുല്‍
ആബിദീന്‍ ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കെ കെ
അഹമ്മദ് മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി,
കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി
പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, ഡോ. മുഹമ്മദ്
കുഞ്ഞി സഖാഫി കൊല്ലം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പി കെ എം സഖാഫി
ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍ സംബന്ധിക്കും.
No comments:
Write comments