Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 9, 2013

റാങ്ക് ജേതാവ് ത്വയ്യിബിന് മഅ്ദിന്‍ അക്കാദമിയുടെ അനുമോദനം

മലപ്പുറം: അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) അഖി ലേന്ത്യാ തലത്തില്‍ നാലാം റാങ്ക് കരസ്ഥ മാക്കിയ ഊരകം പാറമ്മല്‍ കാരാട്ട് ത്വയ്യിബിനെ മഅ്ദിന്‍ അക്കാദമി അനു മോദിച്ചു. സ്വലാത്ത് നഗറില്‍ നടന്ന ചട ങ്ങില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌ റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉപഹാരം സമ്മാനിച്ചു.
720 ല്‍ 629 മാര്‍ക്ക് നേടിയാണ് ത്വയ്യിബ് ഈ നേട്ടം കൈ വരിച്ചത്. ഒ ബി സി വിഭാഗത്തില്‍ അഖിലേന്ത്യാ തല ത്തിലും കേരളത്തിലും ഒന്നാം സ്ഥാനം നേടിയ ത്വയ്യിബ് ദുബൈ പ്രവാസിയായ കാരാട്ട് അബ്ദുവിന്റെയും ഖദീജയു ടെയും മകനാണ്.
ചേറൂര്‍ പി പി ടി എം വൈ എച്ച് എസ് എസില്‍ ഹയര്‍ സെക്കന്‍ഡറിക്ക് പഠിച്ച ത്വയ്യിബിന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഊരകം എം യു എച്ച് എസിലായിരുന്നു. ഒന്നു മുതല്‍ നാലുവരെ പഠിച്ചത് വേങ്ങര പഞ്ചായത്ത് ജി എല്‍ പി എസില്‍. യു പി പഠനം കാരാത്തോട് ജി യു പി എസിലും.
രണ്ടാം തവണയാണ് കേരള എന്‍ട്രന്‍സ് എഴുതിയത്. കഴിഞ്ഞ തവണ 1700 ആയിരുന്നു റാങ്ക്. അനുമോദന ചടങ്ങില്‍ ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂര്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ ടി ത്വാഹിര്‍ സഖാഫി മഞ്ചേരി, ഹാഫിള് അബൂബക്കര്‍ സഖഫി പന്നൂര്‍, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, പി. ഇബ്‌റാഹീം ബാഖവി, അബ്ദുന്നാസര്‍ ഹാജി ഓമച്ചപ്പുഴ, അബ്ദുഹാജി വേങ്ങര എന്നിവര്‍ സംബന്ധിച്ചു.

No comments:
Write comments