Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 15, 2013

മര്‍ക്കസ് മെഡിസിനാ ആന്‍ഡ് ഡി.എം. വിംസ് റൂറല്‍ ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം നാളെ

കല്പറ്റ: ചൂരല്‍മലയില്‍ മര്‍ക്കസ് മെഡിസിനാ ആന്‍ഡ് ഡി.എം. വിംസ് റൂറല്‍ ഹെല്‍ത്ത് സെന്റര്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്ന് മജ്‌ലിസ് ദഅ്‌വത്തു സുന്നിയ്യ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അഞ്ചു മണിക്ക് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഡി.എം. വിംസ് ചെയര്‍മാന്‍ ഡോ. ആസാദ്മൂപ്പന്‍, റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുള്‍ഹഖിം അസ്ഹരി തുടങ്ങിയവര്‍ പങ്കെടുക്കും. ചൂരല്‍മല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മജ്‌ലിസ് ദഅ്‌വത്തു സുന്നിയ്യയുടെ നേതൃത്വത്തില്‍ റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും (ആര്‍.സി.എഫ്.ഐ.) ഡി.എം. വിംസുമായി ചേര്‍ന്നാണ് ഗ്രാമപ്രദേശമായ ചൂരല്‍മലയില്‍ ആരോഗ്യകേന്ദ്രം ആരംഭിക്കുന്നത്.

ഇവിടത്തുകാര്‍ക്ക് ആധുനിക ചികിത്സ ലഭിക്കണമെങ്കില്‍ 25 കിലോമീറ്റര്‍ യാത്രചെയ്ത് കല്പറ്റയിലെത്തണം. തോട്ടം, കര്‍ഷകത്തൊഴിലാളികളും ആദിവാസികളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. ഈ ആരോഗ്യ കേന്ദ്ര ത്തില്‍ ദിവസവും ഡോക്ടര്‍മാര്‍ രോഗികളെ പരി ശോധിക്കും. ആഴ്ചയില്‍ ഒരു ദിവസം സ്‌പെഷലിസ്റ്റ് ഡോക്ടറുടെ സേവനവും ലഭ്യമാക്കും. എം.ഡി.എസ്. ജന. സെക്രട്ടറി കെ. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ. ഷറഫുദ്ദീന്‍, നസീര്‍ സഖാഫി, പി.കെ. അഷ്‌റഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെ ടുത്തു.

No comments:
Write comments