കാസറഗോഡ്: വിശുദ്ധ റമളാനില്‍ സഅദിയ്യ പ്രചരണത്തിനു കര്‍ണാടകയില്‍ പോയ
വാഹനം അപകടത്തില്‍പ്പെട്ട് ജാമിഅ സഅദിയ്യ മുദരിസും പ്രമുഖ പണ്ഡിതനും
പ്രഭാഷകനുമായ അയ്യൂബ്ഖാന്‍ സഅദി കൊല്ലം (42) മരണപ്പെട്ടു. ഇന്നലെ (19-07-2013 വെള്ളി )
വൈകുന്നേരം സഅദി സഞ്ചരിച്ച റിട്ട്‌സ് കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.
സഅദിയ്യ:യുടെ പ്രചരണാര്‍ത്ഥം മടിക്കേരിയില്‍ മതപ്രഭാഷണത്തില്‍
പങ്കെടുക്കാന്‍ പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന ചെമനാട് ബദ്ര്‍
മസ്ജിദ് ഇമാം നൗഷാദ് സുഹുരി, സഅദിയ്യ വിദ്യാര്‍ത്ഥികളായ സയീദ് സെര്‍ക്കള,
സ്വലാഹുദ്ദീന്‍ കുമ്പള പരിക്കുകളോടെ മംഗലാപുരം ഹോസ്പിറ്റലില്‍
പ്രവേശിപ്പിച്ചു. 10 വര്‍ഷമായി സഅദിയ്യ:യില്‍ മുദരിസായി ജോലി ചെയ്ത്
വരികയായിരുന്ന.
കോങ്കാള്‍
പറവൂര്‍ സ്വദേശിയാണ്. ഉപ്പ ഹസ്‌നാര്‍ കുഞ്ഞിയുടേയും പരേതയായ മറിയം
ബീവിയുടേയും മകനാണ്. ഭാര്യ സമീറ, മക്കള്‍ ബുഷ്‌റ, ഫായിസ. എസ് വൈ എസ്
കൊല്ലം ജില്ലാ പ്രവര്‍ത്തക സമിതി അംഗം, സഅദിയ്യ: ജലാലിയ്യ: കണ്‍വീനര്‍
എന്നി നിലകളില്‍ പ്രവര്‍ത്തിച്ച വരികയായിരുന്നു. സ്അദിയ്യക്കും സുന്നി
സമൂഹത്തിനും കനത്ത നഷ്ടമാണ് അയ്യൂബ്ഖാന്‍ സഅദിയുടെ വിയോഗത്തോടെ
ഉണ്ടായിരിക്കുന്നത്. സുന്നി നേതാക്കള്‍ അനുശോചിച്ചു.
സഅദിയുടെ മൃതദേഹം മടിക്കേരി ഗവ.ആശൂപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച രാവിലെ ദേളി സഅദിയ്യ കോളജിലെത്തിക്കും. മയ്യിത്ത് നിസ്‌കാരം കഴിഞ്ഞ് സ്വന്തം നാടായ കൊല്ലത്തേക്കു കൊണ്ടുപോകും.
സഅദിയുടെ മൃതദേഹം മടിക്കേരി ഗവ.ആശൂപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച രാവിലെ ദേളി സഅദിയ്യ കോളജിലെത്തിക്കും. മയ്യിത്ത് നിസ്‌കാരം കഴിഞ്ഞ് സ്വന്തം നാടായ കൊല്ലത്തേക്കു കൊണ്ടുപോകും.
============================== ======
ഇന്നലെ അപകടത്തിൽ മരണപെട്ട അയ്യൂബ് ഖാൻ സഅദി ഉസ്താദിന്റെ പഠനാർഹമായ ചില പ്രഭാഷണങ്ങൾ കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
============================== ============



No comments:
Write comments