Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 20, 2013

പ്രാര്‍ത്ഥനാ മന്ത്രങ്ങളോതി അയ്യൂബ്ഖാന്‍ സഅദിക്ക് ആയിരങ്ങളുടെ വിട.

കാസറഗോഡ്: വെളളിയാഴ്ച വൈകുന്നേരം കര്‍ണ്ണാടക മടിക്കേരിയിലുണ്ടായ വാഹന അപകടത്തില്‍ അന്തരിച്ച ജാമിഅ സഅദിയ്യ: മുദരിസും പ്രമുഖ പ്രഭാഷകനുമായ അയ്യൂബ് ഖാന്‍ സഅദിയുടെ ജനാസ പുലര്‍ച്ചെ നാലു മണിക്ക് ദേളി സഅദിയ്യില്‍ കൊണ്ടുവന്നു. മയ്യിത്ത് നിസ്‌കാരത്തിനു ശേഷം സ്വന്തം നാടായ കൊല്ലത്തേക്ക് കൊണ്ടുപോയി.  പ്രാര്‍ത്ഥനാ മന്ത്രങ്ങളോതി അയ്യൂബ്ഖാന്‍ സഅദിക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന വിട...സഅദിയ്യയുടെ തിരുമുറ്റത്ത് വിവിധ ഘട്ടങ്ങളായി സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എന്‍ എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍,  സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, അബ്ദുറഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മയ്യിത്ത് നിസ്‌കരിച്ചു.
 
             സുന്നീ സമ്മേളന വേദികളിലെ  
                 നിറസാന്നിധ്യമായിരുന്ന  സഅദി

പുലര്‍ച്ചെ നാലു മണിക്ക് അയ്യൂബ്ഖാന്‍ സഅദിയുടെ ചേതനയറ്റ ശരീരം സഅദാബാദിലെത്തിയപ്പോള്‍ ആയിരങ്ങ ളാണ് അവിടെ തടിച്ചു കൂടിയത്. സുന്നി നേതാക്കളും പ്രസ്ഥാന ബന്ധുക്കളും വലിയൊരു സുഹൃദ് വലയവും പ്രയപ്പെട്ട നേതാവിനെ ഒരു നോക്കുകാണാന്‍ രാത്രി തന്നെ സഅദിയ്യ യില്‍ എത്തിയിരുന്നു. രണ്ട് പെണ്‍ കുഞ്ഞുങ്ങളെ അനാഥ മാക്കി വിശുദ്ധ റമളാനിന്റെ ധന്യതയില്‍ നോമ്പോടുകൂടി സഅദി പരലോകം പുല്‍കുകയായിരുന്നു.
ആദര്‍ശസമ്മേളന വേദികളില്‍ എതിരാളികളുടെ പൊളള ത്തരങ്ങള്‍ പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ തകര്‍ത്ത് സുന്നത്ത് ജമാഅത്തിന്റെ സന്ദേശം സമൂഹത്തില്‍ എത്തി ക്കാന്‍ അയ്യൂബ്ഖാന്‍ സഅദിയുടെ പ്രഭാഷണങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ജില്ലയിലെ സുന്നീ സമ്മേളന വേദികളിലെ നിറസാന്നിധ്യമായിരുന്നു അയ്യൂബ്ഖാന്‍ സഅദി.
വെളളിയാഴ്ച ചെമ്മനാട് സുന്നിസെന്റര്‍ മസ്ജിദില്‍ ജുമുഅക്ക് ശേഷം മണിക്കൂറുകളോളം നീണ്ട റംസാന്‍ പ്രഭാഷണത്തിന് ശേഷം മൂന്ന് മണിയോടെയാണ് സഅദിയ്യയുടെ പ്രചാരണ പ്രവര്‍ത്ത കങ്ങള്‍ക്കായി സഹപ്രവര്‍ത്തകരോടൊപ്പം മടിക്കേരി യിലേക്ക് യാത്ര തിരിച്ചത്. വൈകീട്ട് 6.15 ഓടെ മടിക്കേരി ക്കടുത്ത കാട്ടക്കേരിയിലാണ് ടിപ്പര് ലോറിയും കാറും കൂട്ടിയി ടിച്ച് അപകടമുണ്ടായത്. കാസര്‌കോട് നിന്നും സൊണ്ടി ക്കുപ്പയിലേക്കുള്ള യാത്രാ മധ്യേ മടിക്കേരി കാട്ടിക്കരിയില് വെച്ച് എതിരെ വന്ന ടിപ്പര് ലോറിയുമായി സഅദിയും സംഘവും സഞ്ചരിച്ച കാര് കൂട്ടിയിടിക്കുകയായിരുന്നു. ഇടി യുടെ ആഘാതത്തില് പൂര്ണമായും തകര്ന്ന കാറിനുള്ളില് കുടുങ്ങിയവരെ നാട്ടുകാര് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.വിശുദ്ധ റംസാനിലെ ആദ്യപത്തിലെ അവ സാന നോമ്പ് തുറക്കുന്നതിനിടയിലാണ് പ്രിയപ്പെട്ട ഉസ്താ ദിന്റെ അപകട വാര്‍ത്ത കാസര്‍കോട്ടെ സുന്നിപ്രവര്‍ ത്തകരിലേക്ക് എത്തിയത്. കേട്ടവര്‍ കേട്ടവര്‍ സഅദിയ്യ ഓഫീസുമായി ബന്ധപ്പെട്ടു. ഓഫീസില്‍ നിന്നും വാര്‍ത്ത ശരിയാണെന്ന വിവരം ലഭിച്ചതോടെ പ്രവര്‍ത്തകരും നേതാക്കളും മടിക്കേരി ആശുപത്രിയിലേക്ക് ഒഴുകി.





ആശുപത്രിയിലെത്തിയവര്‍ പ്രിയപ്പെട്ട ഉസ്താദിന്റെ ചേതനയററ ശരീരം കണ്ട് വിങ്ങിപ്പൊട്ടി. ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ.സഅദിയ്യയിലേക്കും പ്രവര്‍ത്തകരുടെ പ്രവാഹമായിരുന്നു. സഅദിയ്യയിലെത്തിയവര്‍ ഖുര്‍ആന്‍ പരായണവും പ്രാര്‍ത്ഥനയുമായി കഴിഞ്ഞു കൂടുകയായിരുന്നു. ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങളടക്കം പ്രമുഖരുടെ നേതൃത്വത്തില്‍ പല തവണകളായി മയ്യിത്ത് നിസ്‌കാരം നടന്നു. സുബ്ഹി നിസ്‌കാരം ശേഷം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ആമ്പുലന്‍സില്‍  സ്വദേശമായ കൊല്ലം ജില്ലയിലെ പറവൂരിലേക്ക്  കൊണ്‍് പോയി. സഅദിയ്യ: ജനറല്‍ സെക്രട്ടറി സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, ജലാലിയ്യ: സമിതി ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോള്‍,കെ. പി. എസ്  ജമലുല്ലെലി തങ്ങള്‍ ബേക്കല്‍,   സഅദിയ്യ: വര്‍ങ്കിംഗ് സെക്രട്ടറി എ. പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ഹൂസൈന്‍ സഅദി കെ. സി. റോഡ്,  എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി എണിയാടി, എസ്. എം. എ. ജില്ലാ സെക്രട്ടറി എസ്. എ ഹമീദ് മൗലവി ആലംപാടി, സയ്യിദ് ജലാലൂദ്ധീന്‍ സഅദി മള്ഹര്‍, സയ്യിദ് അഹ്മദ് മുഖ്താര്‍, ഉള്ളാള്‍ ദര്‍ഗാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ഹാജി, സീ. ബി ഹനീഫ, പാദൂര്‍ കുഞ്ഞാമു ഹാജി, അലി കുട്ടി ഹാജി, ചിത്താരി അബ്ദുല്ല ഹാജി, ശാഹുല്‍ ഹമീദ് ഹാജി തൃക്കരിപ്പൂര്‍, കന്തല്‍ സൂപ്പി മദനി, സിദ്ധീഖ് സിദ്ധീഖി, പാറപ്പള്ളി ഇസ്മായീല്‍ സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍ ലത്ഥീഫിയ്യ, ബഷീര്‍ പുളിക്കൂര്‍, കുവൈത്ത് അബ്ദുല്ല ഹാജി, ബി. കെ. അബ്ദുല്ല ഹാജി, കല്ലംങ്കടി ഉമ്പു ഹാജി തുടങ്ങിയവര്‍ സഅദിയ്യയിലെത്തി അനുശോചിച്ചു.

         ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി, ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. സഅദിക്കു വേണ്‍ി പ്രാര്‍ത്ഥനാ മജ്‌ലിസുകള്‍ സംഘിടപ്പിക്കാന്‍ ആഹ്വാനം ചെയ്തു. സഅദിയ്യില്‍ നിന്ന് ഉന്നത ബിരുദമെടുത്ത അയ്യൂബ് ഖാന്‍ സഅദി കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി സഅദിയ്യില്‍ തന്നെ സേവനം ചെയ്തു വരികയായിരുന്നു.

 ആയിരത്തിലേറെ പ്രഭാഷണനവേദികളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹത്തിന് നാടൊട്ടുക്കും വലിയ സൗഹൃദ ബന്ധമുണ്‍്.. വിദ്യാനഗര്‍ സഅദിയ്യ സെന്റര്‍, ചെമനാട് സുന്നി സെന്റര്‍ എന്നിവിടങ്ങളില്‍ ഖത്തീബായി സേവനം ചെയ്തിരുന്നു. എസ് വൈ എസ് കൊല്ലം ജില്ലാ പ്രവര്‍ത്തക സമിതി അംഗ, സഅദിയ്യ: ജലാലിയ്യ: കവീനര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചവരികയായിരുന്നു. കൊല്ലം കോങ്കാള്‍ പരവൂര്‍ സ്വദേശിയാണ്. ഹസ്‌നാര്‍ കുഞ്ഞിയുടേയും പരേതയായ മറിയം ബീവിയുടേയും മകനാണ്. ഭാര്യ സമീറ, മക്കള്‍ ബുഷ്‌റ,  ഫായിസ.

No comments:
Write comments