കാസറഗോഡ്: ജാമിഅ സഅദിയ്യക്കും സുന്നി സമൂഹത്തിനും കനത്ത നഷ്ടമാണ് സഅദിയ്യ്
മുദരിസ് അയ്യൂബ്ഖാന്‍ സഅദിയുടെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നതെന്ന് നൂറുല്‍
ഉലമാ എം.എ. അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സുന്നീ സ്‌റ്റേജുകളിലും സുന്നീ മുഖാ മുഖങ്ങളിലും തിളങ്ങി നിന്നിരുന്ന സഅദി
കാസര്‍കോടിന്റെ മതസാമൂഹ്യ സംസാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്നു.സഅദിയ്യയെ അാത്മാര്‍ത്ഥമായി സ്‌നേഹി ക്കുകയും ഹൃസ്വ ജീവിതം മുഴുവന്‍
സ്ഥാപനത്തിനും സുന്നീ സമൂഹ ത്തിന്റെ ഉന്നമനത്തിനുമായി സേവനം നടത്തുകയും
ചെയ്ത യുവ പണ്ഡിതനെയാണ് അയ്യൂബ്ഖാന്‍ സഅദിയുടെ മരണത്തിലൂടെ നഷ്ടമാടതെന്ന്
സഅദിയ്യ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍
അഭിപ്രായപ്പെട്ടു.
അയ്യൂബ് ഖാന്‍ സഅദിയുടെ വിയോഗം സഅദിയ്യക്കു മാത്രമല്ല സമൂഹത്തിനു മൊത്തം നഷ്ടമാണ്. നാമം കൊണ്ട് കൊല്ലക്കാ രനാണെങ്കിലും സഅദിയ്യ ആസ്ഥാനമാക്കി കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ആത്മാര്‍ത്ഥ പ്രവര്‍ത്തനം നടത്തുകയും ചെയ്ത യുവ പണ്ഡിതനാണ് സഅദി. അദ്ധേഹത്തിന്റെ നിര്യാണം സഅദിയ്യക്കും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തീരാനഷ്ടമാണ് വരുത്തിയത്. അയ്യൂബ് ഖാന്‍ സഅദിയുടെ സന്തപ്ത കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നതോടൊപ്പം അദ്ദേഹത്തെ ജീവനു തുല്യം സ്‌നേഹിക്കുന്ന സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ക്കെല്ലാം സഅദിയ്യ സ്ഥാപനത്തിന്റെ അനുശോചനം അറിയിക്കുന്നു. ദീനീ പ്രചരണത്തിനായി സഅദിയ്യക്ക് വേണ്ടി സേവനത്തിലേര്‍പ്പെട്ട് കൊണ്ടുള്ള യാത്രക്കിടയിലായിരുന്നു മരണം എന്നത് പ്രത്യേകം സ്മരണീയമാണ്. അല്ലാഹു തക്ക പ്രതിഫലം നല്‍കി പരലോക ജീവിതം സന്തോഷ പൂര്‍ണ്ണമാക്കിതരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. വിശുദ്ധ റമാളാനിന്റെ പുണ്യ നേരങ്ങളില്‍ പ്രിയ പ്രവര്‍ത്തകനായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരോടും എം.എ ഉസ്താദ് ആഹ്വാനം ചെയ്തു.
അയ്യൂബ് ഖാന്‍ സഅദിയുടെ അപടക മരണ കാരണം സഅദിയ്യ: സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും.
അയ്യൂബ് ഖാന്‍ സഅദിയുടെ പേരില്‍ തഹ്ലീല്‍ സദസ്സ് ഉച്ചക്ക് ദേളി സഅദിയ്യ: മസ്ജിദ്, സൂന്നീ സെന്റര്‍ കാസര്‍കോട്, വിദ്യാ
നഗര്‍ സഅദിയ്യ: സെന്റര്‍
മസ്ജിദിലും വൈകിട്ട് ചെമ്മനാട് സുന്നീ സെന്റര്‍ മസ്ജിദിലും നടക്കും.അയ്യൂബ് ഖാന്‍ സഅദിയുടെ വിയോഗം സഅദിയ്യക്കു മാത്രമല്ല സമൂഹത്തിനു മൊത്തം നഷ്ടമാണ്. നാമം കൊണ്ട് കൊല്ലക്കാ രനാണെങ്കിലും സഅദിയ്യ ആസ്ഥാനമാക്കി കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ആത്മാര്‍ത്ഥ പ്രവര്‍ത്തനം നടത്തുകയും ചെയ്ത യുവ പണ്ഡിതനാണ് സഅദി. അദ്ധേഹത്തിന്റെ നിര്യാണം സഅദിയ്യക്കും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തീരാനഷ്ടമാണ് വരുത്തിയത്. അയ്യൂബ് ഖാന്‍ സഅദിയുടെ സന്തപ്ത കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നതോടൊപ്പം അദ്ദേഹത്തെ ജീവനു തുല്യം സ്‌നേഹിക്കുന്ന സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ക്കെല്ലാം സഅദിയ്യ സ്ഥാപനത്തിന്റെ അനുശോചനം അറിയിക്കുന്നു. ദീനീ പ്രചരണത്തിനായി സഅദിയ്യക്ക് വേണ്ടി സേവനത്തിലേര്‍പ്പെട്ട് കൊണ്ടുള്ള യാത്രക്കിടയിലായിരുന്നു മരണം എന്നത് പ്രത്യേകം സ്മരണീയമാണ്. അല്ലാഹു തക്ക പ്രതിഫലം നല്‍കി പരലോക ജീവിതം സന്തോഷ പൂര്‍ണ്ണമാക്കിതരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. വിശുദ്ധ റമാളാനിന്റെ പുണ്യ നേരങ്ങളില്‍ പ്രിയ പ്രവര്‍ത്തകനായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരോടും എം.എ ഉസ്താദ് ആഹ്വാനം ചെയ്തു.
അയ്യൂബ് ഖാന്‍ സഅദിയുടെ അപടക മരണ കാരണം സഅദിയ്യ: സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും.
അയ്യൂബ് ഖാന്‍ സഅദിയുടെ പേരില്‍ തഹ്ലീല്‍ സദസ്സ് ഉച്ചക്ക് ദേളി സഅദിയ്യ: മസ്ജിദ്, സൂന്നീ സെന്റര്‍ കാസര്‍കോട്, വിദ്യാ



No comments:
Write comments