മക്ക:ഇന്നലെ (12.09. 2014) ജുമുഅ നിസ്കരത്തിനായി ഹറം പള്ളി യിലെത്തിയ തീർത്ഥാടകർക്ക് RSC വളണ്ടിയര്‍മാരുടെ സേവനം അനുഗ്രഹ മായി. പ്രത്യേകിച്ച് അസ്സീസിയയില്‍ നിന്നെത്തിയ ഹാജിമാര്‍ക്ക്. അസീസിയ്യില്‍ താമസിക്കുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഹറമിലേക്ക് വരുന്നതിനും പോകുന്നതിനും ഒരുക്കിയിട്ടുള്ള വാഹന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനു പരിശ്രമിച്ച ആര്‍.എസ്.സി. വളണ്ടി യര്മാരെ പോലീസും തീർത്ഥാടകരും പ്രത്യേകമായി അഭിനന്ദിച്ചു. വെള്ളിയാഴ്ച ദി വസത്തെ തിരക്ക് പരിഗണിച്ച് ആര്‍. എസ്. സി. സന്നദ്ധ സേവകന്മാര്‍ ഹറമിന്റെ പ്രധാന വാതിലുകള്‍ക്ക് പുറത്തും ഹറം പരിസരത്തും വളരെ നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു . ജുമുഅ നിസ്കാരം കഴിഞ്ഞ ഉടന്‍ ആയിര കണക്കിന് ഹാജിമാരാണ് അസീസിയ യിലെക്ക് പോകാനായി അജിയാദ് ബസ്സ്റ്റേഷനിൽ എത്തിയത്. വാഹന ഗതാഗതവും ഹജിമാരുടെ തിരക്കും നിയന്ത്രിക്കാന്‍ പോലീസും ഇന്ത്യന്‍ ഹജ്ജ് മിഷന്റെ വളണ്ടിയര്മാരും ആര്‍.എസ്.സി സന്നദ്ധ സേവകരും കഠിന പരിശ്രമം നടത്തി . നിസ്കാരം കഴിഞ്ഞു എങ്ങോട്ട് പോകണ മെന്ന് അറിയാതെ തിരക്കിലൂടെ ഒഴുകിയെത്തിയ ഹാജിമാരെ ബസ് സ്റ്റേഷനു കളിക്ക് തിരിച്ചു വിടാന്‍ വിവിധ ഭാഷകളില്‍ പ്രവീണ്യം നേടിയ RSC വളണ്ടിയര്മാര്‍ പരിശ്രമിച്ചത് തീർത്ഥാടകർക്കും പോലീസി നും ആശ്വാസമായി. അത്യുഷ് ണത്തില്‍ ബസ്കാത്തു നിന്ന ഹാജി മാര്‍ക്ക് കുടിവെള്ളവും ശീതള പാ നീയവും RSC വളണ്ടിയര്‍ മാര്‍ വിതരണം ചെയ്തു. ആര്‍. എസ്. സി വളണ്ടിയര്‍ പ്രതിനിധികളായ ബഷീർ മുസ്ലിയാർ അടിവാരം , സിറാജ് വില്യാപ്പള്ളി ,മുസ്തഫ കാളോത്ത്, അശ്റഫ് ചെമ്പൻ , അലി പുളിയക്കോട്,ഹസൻ പരപ്പനങ്ങാടി , ബഷീര് ഹാജി നിലമ്പൂർ , ശറഫുദീൻ വടശ്ശേരി, എന്നിവരാണ് ഗതാ ഗത നിയ ന്ത്രണത്തിന് നേത്രുത്വം നല്‍കിയത്.
Subscribe to:
Post Comments (Atom)
No comments:
Write comments