ഇന്ത്യയിലെ പ്രധാനമന്ത്രിമാരെ കൊന്നത് മുസ്ലീങ്ങളാണോ? ചിലരുടെ പ്രവർത്തികൾ ഇസ്ലാമിന് മേൽ തെറ്റിദ്ധാരണ പടർത്തുന്നു: ലണ്ടൻ സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും മുമ്പ് കാന്തപുരം മറുനാടൻ മലയാളിയോട് പറഞ്ഞത്
September 10, 2014 | 11:27 AM | Permalink
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലക്ഷക്കണക്കിന് അനുയായികൾ ഉള്ള മതനേതാവ്. കാന്തപുരം എന്ന ചതുർനാമത്തിൽ പൊതുസമൂഹവും ഉസ്താദ് എന്ന പേരിൽ അനുയായികളും വിളിക്കുന്ന കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, താൻ വിമർശിക്കപ്പെടുന്നു എന്നതിൽ ഒട്ടും അസഹിഷ്ണു ആകുന്നില്ല. അതും സ്വസമുദായത്തിൽ നിന്ന് തന്നെ ആണല്ലോ ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വരുന്നത് എന്ന് ചൂണ്ടിക്കാട്ടുമ്പോഴും അനുയായികളുടെ പ്രിയ ഉസ്താദ് ഭാവഭേദം കൂടാതെയാണ് പ്രതികരിക്കുന്നത്. കേംബ്രിജ് യൂനിവേഴ്‌സിറ്റിയിൽ ഫാക്വൽറ്റി ഓഫ് ഏഷ്യൻ ആൻഡ് മിഡിൽ ഈസ്റ്റ് സ്റ്റഡീസിലെ പ്രിൻസ് അൽ വലീദ് ബിൻ തലാൽ സെന്റർ ഫോർ ഇസ്ലാമിക് സ്റ്റഡീസ്, ഇസ്ലാമിക് മാനുസ്‌ക്രിപ്റ്റ് അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച അന്താരഷ്ട്ര മാനുസ്‌ക്രിപ്റ്റ് കോൺഫെറൻസിൽ പങ്കെടുക്കാൻ എത്തിയ അഖിലെത്യ സുന്നി ജംയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബകർ മുസ്ല്യാർ മറുനാടൻ മലയാളി ലണ്ടൻ പ്രതിനിധി കെ ആർ ഷൈജുമോനുമായി നാട്ടിലേക്കു മടങ്ങും മുൻപ് നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
.ഒരു പക്ഷെ ഏറ്റവും അധികം വിമർശിക്കപ്പെടുന്ന നേതാവ് ആണ് താങ്കൾ എന്ന് പറഞ്ഞാൽ എന്താണ് മറുപടി, അതും സ്വ സമുദായത്തിൽ നിന്ന് തന്നെ
തെറ്റായ ചിന്തയിൽ നിന്നാണ് ഇത്തരം വിമർശനങ്ങൾ ഉണ്ടാകുന്നതു. ആരാണ് വിമർശനം നേരിടാതെ കടന്നു പോയിട്ടുള്ളത്. നബി തിരുമേനി പോലും വിമര്ശനം നേരിട്ടിട്ടില്ലേ? എന്താണ് പറയുന്നത് എന്ന് ചിന്തിക്കാത്തത് കൊണ്ടാണ് പലപ്പോഴും ഇത്തരം വിമർശങ്ങൾ ഉണ്ടാകുന്നത്. അവർ തെറ്റ് തിരിച്ചറിയും എന്ന് പ്രതീക്ഷിക്കാം.
.സ്‌നേഹത്തിന്റെ ഭാഷയാണ് പ്രവാചകൻ ഉപയോഗിച്ചത്. സ്‌നേഹത്തിന്റെ മതം എന്നാണ് ഇസ്ലാം വിശേഷിപ്പിക്കപ്പെടുന്നതും. എന്നിട്ടും പൊതുസമൂഹം ഇസ്ലാമിനെ വെറുപ്പോടെയും ഭീതിയോടെയും കാണാൻ തുടങ്ങുന്ന സാഹചര്യം ഉണ്ടായതു എന്ത്‌കൊണ്ട്?
ഇസ്ലാം ഒരിക്കലും ഒരു തരത്തിലും ഭീകര വാദം പ്രോത്സാഹിപ്പിക്കുന്നില്ല. ഞങ്ങൾ ഒക്കെ എല്ലായ്‌പ്പോഴും അതിനെ എതിർക്കുന്നുമുണ്ട്. നിങ്ങളുടെ ഈ ചോദ്യതിനുള്ള ഉത്തരം തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ലണ്ടിലെ വിവിധ സദസ്സുകളിൽ നടക്കുന്ന സംവാദങ്ങൾക്ക് ഞാൻ നല്കുന്ന മറുപടിയും. ഇസ്ലാം മതത്തിൽ നിന്ന് സ്‌നേഹവും കൃപയും മാറിപ്പോകുന്ന ചില സാഹചര്യങ്ങൾ ചിലർ സൃഷ്ട്ടിക്കുന്നുണ്ട്. ഇത് മറ്റുള്ളവര ഇസ്ലാമിനെ മോശമായി കാണുവാൻ ഇടയാക്കുകയും ചെയ്യുന്നു. സത്യത്തിന്റെ കൂടെ നിൽക്കുമ്പോൾ ആണ് ഇസ്ലാം കൂടുതൽ അർത്ഥപൂർണ്ണ ആകുന്നത്. ഈ സാഹചര്യം സൃഷ്ട്ടിക്കാൻ കഴിയുന്നതോടെ മറ്റുള്ളവരുടെ സ്‌നേഹവും അനുകമ്പയും പിടിച്ചുപറ്റാൻ കഴിയും
.താങ്കളുടെ സേവനം എത്രമാത്രം സമൂഹത്തിനു പ്രയോജനപ്പെട്ടിട്ടുണ്ട്. വിമർശിക്കപ്പെടുന്നതിൽ ഒരു കാമ്പും ഇല്ലെന്നാണോ?
ഞാൻ മുഖേനെ സമൂഹത്തിൽ ധാരാളമായി പ്രയോജനം ലഭിച്ചിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം. മറിച്ചുള്ള പ്രചരണം അവിശ്വാസത്തിൽ നിന്നും അറിവില്ലായ്മയിൽ നിന്നും ഉണ്ടാകുന്നതാണ്. മർക്കസ് മുഖേന ഒരു ലക്ഷം വിദ്യർത്ഥികളുടെ ഭാവിയാണ് സുരക്ഷിതം ആക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനവും സേവനവും ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ ആണ് ഞങ്ങൾ നടത്തുന്നത്. ജന ലക്ഷങ്ങളുടെ പിന്തുണയാണ് ഇതിനുള്ള ശക്തി. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഒക്കെ വിവിധതരം സ്ഥാപനങ്ങളിലൂടെ ഈ സേവനം വിപുലമാക്കുകയാണ്. ഞങ്ങളെ കുറിച്ച് ഒന്നും അറിയാത്തവരാണ് കൂടുതൽ വിമർശം ഉന്നയിക്കുന്നത്.
.പൊതു സമൂഹത്തിന്റെ അംഗീകാരം താങ്കൾക്ക് ഉണ്ട് എന്നാണോ പറയുന്നതിന്റെ അർഥം?
എന്ത് കൊണ്ടില്ല? അടുത്തിടെ നടത്തിയ കേരളയാത്ര തന്നെ ഏറ്റവും നല്ല ഉദാഹരണം ആണ്. മാനവികതയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ യാത്രക്ക് വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മതസൗഹാർദ്ദത്തിന്റെ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ യാത്രക്ക് കഴിഞ്ഞു എന്നാണ് ഞങ്ങളുടെ ചിന്ത. കേരളത്തിലും എന്തിന് ഇന്ത്യയിൽ തന്നെ നിഷേധിക്കാൻ കഴിയാത്ത ശക്തിയായി ഞങ്ങൾ വളരുകയാണ്. ജനലക്ഷങ്ങളുടെ പിന്തുണയാണ് ഏകശക്തി. ശത്രുക്കൾക്ക് പോലും പേടി തോന്നുന്ന തരത്തിലാണ് ഞങ്ങളുടെ വളർച്ച.
.വർഗീയതയും സാമൂഹിക അസ്വസ്ഥതയും മൂലം കേരളം ജീവിക്കാൻ പേടി തോന്നുന്ന സ്ഥലം ആണെന്ന പരാതി ഉയരുന്നതിനെ പറ്റി
കേരളത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് ആ പേടിയില്ല. പിന്നെ വെളിയിൽ ഉള്ളവർ അങ്ങനെ ആശങ്ക പെടുന്നതിൽ എന്ത്കാര്യം? ചിലർ ശ്രദ്ധപിടിച്ചു പറ്റാൻ വേണ്ടി പലതും വിളിച്ചു പറയും. അതിലൊന്നും കാര്യമില്ല. എതിർക്കേണ്ട കാര്യങ്ങളെ ഞങ്ങൾ എപ്പോഴും എതിർത്തിട്ടുണ്ട്. ഒരിക്കലും ഭീകരവാദം പ്രോത്സാഹിപ്പിക്കാനോ പിന്തുണക്കാനോ കഴിയില്ല. ഭീകരത പാടില്ലെന്ന് പറയുന്നവർ തന്നെ അതിനു പിന്തുണ കൊടുക്കുന്ന സാഹചര്യം നിലവിലുണ്ട്. അതെല്ലാം എതിർക്കപ്പെടണം.
.കേരളത്തിന്റെ മനസ് കൂടുതൽ ലോലം ആകുകയാണോ. അദ്ധ്യാപകന്റെ കൈവെട്ടു കേസ്, എരുമേലിയിലെ പന്നി ഇറച്ചി വിവാദം ഒക്കെ എന്തിന്റെ ചൂണ്ടുപലക ആണ്?
എതിർക്കേണ്ട കാര്യങ്ങൾ എതിർക്കപ്പെടനം. പലപ്പോഴും യഥാർത്ഥ വസ്തുതകൾ അല്ല നിങ്ങൾ പത്രക്കാർ പുറത്തു വിടുന്നത്. പല കാര്യങ്ങളിലും ഞങ്ങളുടെ ശബ്ദമാണ് കൂടുതൽ വക്തതയോടെ കേരള സമൂഹം കേട്ടിട്ടുള്ളത്.
.ഇന്ത്യയിലെ ഭീകര പ്രവർത്തനം ഏതു തരത്തിൽ എതിർക്കാൻ കഴിയും
ഇന്ത്യയിലോ കേരളത്തിലോ ഭീകര പ്രവർത്തനം ഇല്ല എന്നാണ് എന്റെ വിശ്വാസം. സ്ത്രീകളും കുട്ടികളും വയോധികരും ഒക്കെ ദിനം പ്രതി കൊല്ലപ്പെടുന്ന സാഹചര്യം ഇന്ത്യയിൽ ഇല്ല. എന്നാൽ പലയിടത്തും അത് നടക്കുന്നുണ്ട്. അതാണ് ഭീകര പ്രവർത്തനം. അത് എന്താണ് എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാം. പലപ്പോഴും പല കാര്യങ്ങളും വളച്ചൊടിച്ചു പറയുന്നതാണ് പ്രശനം. പത്രങ്ങളിലും മാദ്ധ്യമങ്ങളിലും ഒക്കെ ഈ വളച്ചൊടിക്കലുകൾ ദിനംപ്രതി നടക്കുന്നു. നേർക്ക് നേർ നേരായി പറയുകയാണ് ഇത്തരം കാര്യങ്ങളെ എതിർക്കാൻ ഉള്ള ഏറ്റവും ഫലപ്രദമായ വഴി.
.അൽ ക്വയ്ദ ഇന്ത്യയിൽ ബ്രാഞ്ച് തുടങ്ങുന്നു എന്നതിനെ പറ്റി എന്താണ് അഭിപ്രായം
അതിനെ കുറിച്ച് , ഇവിടെ ലണ്ടനിൽ നിന്ന് തന്നെ ആദ്യമായി പ്രതികരിച്ച വ്യക്തി കൂടിയാണ് ഞാൻ. അത് ആവർത്തിക്കുന്നില്ല. ഭീകര പ്രവർത്തനം നടത്തുന്നവരെ അവർ ചെയ്യുന്നത് തെറ്റാണ് എന്ന് ബോധ്യപ്പെടുത്തി കൊടുക്കണം. അറിവില്ലായ്മയാണ് ഇതിനു കാരണമായി മാറുന്നത്. ഇതിനുള്ള തരത്തിൽ കൂടുതൽ അറിവ് പകരാൻ പറ്റിയ തരത്തിൽ വിദ്യാഭ്യാസം നല്കാൻ കഴിയണം. ഒരു തരത്തിലും അവർക്ക് പിന്തുണ നൽകാൻ പാടില്ല. മുസ്ലിം സമുദായം ഭീകരതക്ക് പിന്തുണ കൊടുക്കുന്നു എന്ന ആരോപണം പോലും ഉയരാൻ ഉള്ള സാഹചര്യം സൃഷ്ട്ടിക്കരുത്. ഇന്ത്യയിൽ പ്രധാനമന്ത്രിമാർ പോലും കൊല്ലപ്പെട്ടിട്ടില്ലേ? അവരെ കൊന്നത് മുസ്ലിംങ്ങൾ ആല്ല. അമുസ്ലിംങ്ങൾ ആണ് ആ കൃത്യം നടത്തിയത്. ഇതാണ് ഭീകരത.
.താങ്കൾക്കെതിരെ തിരുകേശ വിവാദം ഉയർത്തിയവർ ഇപ്പോൾ മകന് എതിരെ ആരോപണം ഉന്നയിക്കുന്നുണ്ടല്ലോ?
ചില കാര്യങ്ങൾ മനസ്സിലായിട്ടും ഇല്ല എന്ന് നടിക്കുന്നവരാണ് ഇത്തരം പ്രശങ്ങൾ സൃഷ്ട്ടിക്കുനത്. ഞങ്ങളുടെ കൂടെ നിൽക്കുന്നവർ ഇത്തരം സംശയങ്ങൾ ഇല്ലാത്തവരാണ്. അതിനാൽ ഞങ്ങൾക്ക് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഇതിനു ശ്രമിച്ചപ്പോഴും കേൾക്കാൻ ഉള്ള മനസ് അവർ കാണിക്കുന്നുമില്ല. അഭിപ്രായങ്ങളിൽ നിന്നാണ് വളച്ചൊടിക്കലുകൾ ഉണ്ടായിട്ടുള്ളത്.
.അങ്ങയുടെ രാഷ്ട്രീയ മനസ്സ് ആരുടെ കൂടെയാണ്. എൽഡിഎഫിന്റെയോ യുഡിഎഫിന്റെയോ കൂടെയാണോ?
ഞങ്ങൾക്ക് രാഷ്ട്രീയം ഇല്ല. അതിന്റെ ആവശ്യം ഇല്ല. അല്ലാതെ തന്നെ ആവശ്യങ്ങൾ നടക്കുന്നുണ്ട്. ജനലക്ഷങ്ങളുടെ പിന്തുണയുള്ള ഒരു പ്രസ്ഥാനത്തെ കണ്ടിലെന്ന് നടിക്കാൻ ആർക്കും കഴിയില്ല. ഞങ്ങൾ രാഷ്ട്രീയം പറയില്ല. ആ വഴിക്ക് സഞ്ചരിക്കാൻ ഉദ്ദേശവും ഇല്ല. സമാധാനത്തിനും മാനവിക ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന സമ്മർദ്ദശക്തി എന്നാണ് ഞങ്ങളുടെ ലക്ഷ്യം.
മുസ്ലിംലീഗ് ഇപ്പോൾ ഭരണത്തിൽ അനർഹമായ വിഹിതം കൈക്കലാകുന്നു എന്നാണ് എൻഎസ്എസ് ഉൾപ്പെടെ ഉള്ളവരുടെ പരാതി?
അത് രാഷ്ട്രീയ വിഷയമാണ്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. അതിനാൽ ഞങ്ങൾ പ്രതികരിക്കേണ്ട വിഷയമല്ല.
എയർപോർട്ടിൽ പോകാൻ ഉള്ള ഒരുക്കത്തിലാണ് കാന്തപുരം മറുനാടൻ മലയാളിക്ക് വേണ്ടി അഭിമുഖം നൽകാൻ തയ്യാറായത്. ഉച്ചഭക്ഷണം പോലും മാറ്റി വച്ച് തന്റെ ലണ്ടൻ സന്ദർശനത്തിന്റെ അവസാന മണിക്കൂറുകളിൽ വായനക്കാരോട് സംവദിക്കാൻ ഉള്ള അവസരം പ്രയോജനപ്പെടുത്തുക ആയിരുന്നു അദേഹം. 87 രാജ്യങ്ങളിൽ നിന്നുള്ള പ്രധിനിധികളോടൊപ്പം ആണ് കാന്തപുര മുസ്ല്യാർ സമ്മേളനത്തിൽ പങ്കെടുത്തത്

No comments:
Write comments