മക്ക : അബ്ദുള്ളയുടെ കണ്ണുകൾ വിടർന്നു. ആശങ്കകൾ നിറഞ്ഞ മണിക്കൂറുകൾക്ക് വിരാമമിട്ട് ഭാര്യ സാറയെ RSC വളണ്ടിയർമാർ അബ്ദുള്ളയുടെ .മുന്നിലെത്തിച്ചു .
ഉംറ ചെയ്യവേ തിരക്കിൽ പെട്ട് കാണാതായ കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ സാറയെയാണ് RSC വളണ്ടിയർമാർ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം മക്കയിൽ എത്തിയ സാറ, ഭർത്താവ് അബ്ദുല്ലയോടൊപ്പം ഉംറക്ക് പുറപ്പെട്ടു. ത്വവാഫ് ചെയ്യുന്നതിനിടയിൽ തിരക്കിൽ പെട്ട് അബ്ദുള്ളക്ക് ഭാര്യയെ നഷ്ടമായി.
ഏറെ നേരം തിര ച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉംറ പൂരത്തിയാക്കി, ആരെങ്കിലും ഭാര്യയെ റൂമിൽ എത്തിക്കുമെന്നു പ്രതീക്ഷിച്ച് റൂമിലേക്ക് മടങ്ങി. പക്ഷേ അവിടെയും ഭാര്യ എത്തിയിരുന്നില്ല. പിന്നെ ആശങ്കയുടെ നിമിഷങ്ങളായി. നിമിഷങ്ങൾ മണിക്കൂറുകൾ ആയപ്പോൾ അബ്ദുള്ളക്ക് സമാധാനം നഷ്ടപ്പെട്ടു. പലെ നിലയിലും തിരച്ചിൽ നടത്തിയെങ്കിലും ഫലം നിരാശ.
തത്സമയം തീർത്ഥാടകരുടെ വിവരങ്ങൾ അന്വേഷിക്കാൻ താമസ സ്ഥലത്ത് എത്തിയ RSC വളണ്ടിയർ അലി പുളിയക്കോടിനെ അബ്ദുള്ള സങ്കടം ബോധിപ്പിച്ചു. മുഴുവൻ RSC വളണ്ടിയർമാരിലേക്കും സന്ദേശം കൈമാറി. RSC വളണ്ടിയർമാർ നടത്തിയ നീണ്ട തിരച്ചിലിന് ഒടുവിൽ ഹറമിന്റെ ഒന്നാം നമ്പർ വാതിലിനു പുറത്തു ക്ഷീണിതയായ സാറയെ ശരഫുദ്ദീൻ വടശ്ശേരി യുടെ നേതൃത്വത്തിലുള്ള RSC സന്നദ്ധ സേവകർ കണ്ടെത്തി. ബഷീർ മുസ്ലിയാർ, ഉമർ കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിൽ ഉടൻ അവരെ ഭർത്താവിന്റെ അടുത്തേക്ക് എത്തിക്കുകയായിരുന് നു. ആശങ്ക യുടെ മുൾമുനയിൽ നിന്നിരുന്ന അബ്ദുള്ള സഹധർമിണിയെ കിട്ടിയ സന്തോഷത്തിൽ വിതുമ്പി കൊണ്ട് RSC യുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞു.
RSC വളണ്ടിയർമാർ സാറയെ അബ്ദുള്ളയുടെ അടുത്ത് എത്തിച്ചപ്പോൾ
No comments:
Write comments