Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Sep 24, 2014

ആസിയയുമായി RSC സന്നദ്ധ സേവകർ എത്തി; ആലുക്കാക്ക് സന്തോഷത്തിന്റെ നിമിഷങ്ങൾ

മക്ക: മണിക്കൂറുകൾക്കൊടുവിൽ ആസിയെയും കയ്യിൽ പിടിച്ചു മഞ്ഞ കുപ്പായം അണിഞ്ഞ RSC സന്നദ്ധ സേവകർ കെട്ടിടത്തിന്റെ പടികൾ കയറി വരുന്ന  കാഴ്ച കണ്ടു മുകളിൽ  നിന്ന് ആലുക്ക വിതുമ്പി. പിന്നെ അവർ താമസിക്കുന്ന മൂന്നാം നിലയിലെ  സ്ത്രീകൾ  ഒരുമിച്ചു കൂടി ആസിയയെ ചുറ്റിപിടിച്ചു കൂട്ട കരച്ചിലായി. ആസിയയുമായി  എത്തിയRSC  വളണ്ടിയര്മാർക്കായി  കൂട്ട  പ്രാർത്ഥനകൾ ആ കെട്ടിടത്തിൽ മുഴങ്ങി.കഴിഞ്ഞ ദിവസം രാവിലെ ഉംറ നിർവഹിക്കാനായി ഹറം പള്ളിയിൽ  എത്തിയതായിരുന്നു പട്ടാമ്പി പള്ളിപ്പുറം സ്വദേശി ആലുക്ക എന്ന ഷൗക്കത്തലിയും സഹധർമിണി ആസിയയും. ഉംറ  നിർവഹിച്ച സന്തോഷത്തിൽ മർവയിൽ നാഥന്റെ മുന്നിൽ പൊട്ടി കരഞ്ഞു പ്രാർത്ഥിച്ചു. സർവവും  മറന്നു പ്രാർത്ഥന പൂർത്തിയാക്കി  പുറപ്പെടാൻ നോക്കിയപ്പോഴാണ്  ആലുക്കാക്ക് ഭാര്യകൂടെ ഇല്ലെന്നു  മനസ്സിലായത്‌. സഫയും മർവയും ഹറം പള്ളിയും ആ 75 കാരൻ തനിക്കു ആവുന്ന രീതിയിൽ നടന്നു പരിശോധിച്ചെങ്കിലും ആസിയെ കണ്ടു കിട്ടിയില്ല. ഗത്യന്തരമില്ലാതെ വന്നപ്പോൾ , ഭാര്യയെ റൂമിൽ ആരെങ്കിലും എത്തിക്കണേ എന്ന് കഅബയുടെ  മുന്നിൽ കരഞ്ഞു പ്രാർത്ഥിച്ചു റൂമിലേക്ക് പുറപ്പെട്ടു. 24 മണിക്കൂർ പിന്നിട്ടിട്ടും ഭാര്യ റൂമിൽ എത്താതായപ്പോൾ വിവരം കെട്ടിടം സന്ദർശിച്ച  RSC വളണ്ടിയർമാരെ  അറിയിച്ചു .RSC  വളണ്ടിയർമാർ നടത്തിയ തിരച്ചലിനൊടുവിൽ  ICF  പ്രസിഡന്റ് ബഷീര് ഹാജി അടിവാരത്തിന്റെ നേതൃത്വത്തിലുള  RSC  വളണ്ടിയർമാരായ  സിദ്ദീഖ് സഅദി, ഷറഫുദ്ദീൻ വടശ്ശേരി , ഉമർ കൊണ്ടോട്ടി , സഫീറലി  ഇരിങ്ങാവൂർ, എന്നിവർ ഹറമിന്റെ മലിക്ക് അബ്ദുൽ അസീസ്‌ വാതിലിന്റെ പരിസരത്ത് അവശ നിലയിൽ ആ 75 കാരിയെ കണ്ടെത്തി. ഭർത്താവിനെ നഷ്ടപ്പെട്ട ആ വൃദ്ധ ഹറം  മുഴുവൻ അന്വേഷിച്ചെങ്കിലും ഭർത്താവിനെയോ  മലയാളം സംസാരിക്കുന്ന ഒരാളെയോ കാണാതെ വിഷമിക്കുകയായിരുന്നു. കേരളീയരായ ഒരാളെ കാണിച്ചു തരാൻ മനമുരുകി പ്രാർഥിച്ചു. നടക്കാനും പ്രാർത്ഥിക്കാനും  ആവാതെ തളർന്നു  ഹറമിന്റെ ഒരു കോണിൽ ഇരിക്കുമ്പോഴാണ് RSC വളണ്ടിയർമാരുടെ  ശ്രദ്ധയിൽ അവർ പെട്ടത് . വളണ്ടിയർമാർ സംസം വെള്ളം നല്കി സമാശ്വസിപ്പിച്ച്  വാഹനത്തിൽ കയറ്റി താമസ സ്ഥലത്ത് എത്തിച്ചു. ഭാര്യയും ഭർത്താവും ആ കെട്ടിടത്തിലെ മറ്റു തീർത്ഥാടകരും RSC ക്കും വളണ്ടിയർമാർക്കും കണ്ണീരിൽ കുതിര്ന്ന പ്രാർത്ഥനകൾ നന്ദിയായി പ്രകാശിപ്പിച്ചു.

ആസിയക്ക് ഹറമിന്റെ മുറ്റത്ത് RSC പ്രവർത്തകർ സംസം നല്കുന്നു.

No comments:
Write comments