Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 10, 2016

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു : 80.94 ശതമാനം വിജയം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 80.94 ശതമാനമാണ് വിജയം. വി.എച്ച്.എസ്.ഇയില്‍ 87.72 ശതമാനവുമാണ് വിജയം.
9,870 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. 6,905 പെണ്‍കുട്ടികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 72 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദാണ് ഫലം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം 83.56 ശതമാനമായിരുന്നു വിജയം.  പ്ലസ്ടുവിന് കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം കൂടുതല്‍. 84.86 ശതമാനം. വിജയശതമാനം കുറവ് പത്തനംതിട്ട ജില്ലയിലാണ് 72.4 ശതമാനം. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ രണ്ടു മുതല്‍ എട്ടുവരെ നടക്കും.
പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായെങ്കിലും ഫലം പിന്നീട് പ്രസിദ്ധീകരിക്കും. ഫലമറിയാന്‍ പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ പ്രസിദ്ധീകരിക്കുന്ന നിമിഷം മുതല്‍ ഫലം ലഭ്യമാകും.http://hseaforth.blogspot.ae/
എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം.

No comments:
Write comments