Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 29, 2016

കൃത്രിമ മഴ പെയ്യിക്കാൻ ഇന്ത്യക്ക്​ സഹായവുമായി ചൈന

ന്യൂഡൽഹി:  വരൾച്ച ബാധിത ​പ്രദേശങ്ങളിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ​‘മഴ വിത്ത്’ ​സാ​േങ്കതികവിദ്യ ഇന്ത്യയുമായി പങ്കുവെക്കാമെന്ന്​ ചൈന. കാലാവസ്ഥയിൽ വ്യതിയാനമുണ്ടാക്കിയാണ്​ കൃത്രിമ  മഴ പെയ്യിക്കുന്നത്​​.  മഴയുണ്ടാകാൻ സഹായിക്കുന്ന രാസവസ്​തു പീരങ്കി​ ഉപയോഗിച്ചോ വ്യോമമാർഗമോ മേഘങ്ങളിൽ നിക്ഷേപിച്ച്​ കൃത്രിമ മഴ പെയ്യിക്കുന്നതാണ്​ ‘മഴ വിത്ത്’​ സാ​േങ്കതിക വിദ്യ. ഇന്ത്യയിൽ ആദ്യമായി ഇത്​ പ്രയോഗിക്കുന്ന മഹാരാഷ്​ട്രയിലെ വരൾച്ചാ ബാധിത പ്രദേശങ്ങളിൽ  ചൈനീസ്​ കാലാവസ്ഥാ ശാസ്​ത്രജ്​ഞർ പരിശോധന നടത്തി.
കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ച ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ഷാങ്​ഹായ്​ സെക്രട്ടറി ഹാൻ ​ഴെങാണ്​ സാ​േങ്കതിക വിദ്യ ഇന്ത്യക്ക്​ സൗജന്യമായി നൽകാമെന്ന്​ വാഗ്​ദാനം നൽകിയത്​. നേരത്തെ ഇൗ സാ​േങ്കതികവിദ്യ മറ്റു രാജ്യങ്ങളുമായി പങ്കുവെക്കാൻ ചൈന താൽപര്യം കാട്ടിയിരുന്നില്ല. മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ ഹാൻ  വരൾച്ച പരിഹരിക്കുന്നതിന്​ ചൈനയുടെ സഹായം ഉറപ്പു നൽകിയത്​.
1958 മുതൽ കാലാവസ്ഥാ വ്യതിയാനം വരുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും ചൈന ‘മഴ വിത്ത്​’ രീതി ഉപയോഗിച്ചിരുന്നു. 2008 ൽ ബെയ്​ജിങ്​ ഒളിമ്പിക്​സിനു മുമ്പ്​ ഒളിമ്പിക്​ നഗരത്തിലെ മൂടൽ മഞ്ഞ്​ നീക്കി തെളിഞ്ഞ അന്തരീക്ഷമാക്കാൻ ചൈന  ഇൗ രീതി ഉപയോഗിച്ചിരുന്നു.
അതേസമയം ‘മഴ വിത്ത്’​ ഇന്ത്യയിൽ എത്രത്തോളം ​ഫലപ്രദമാവുമെന്ന്​  സംശയമുണ്ട്​. ബാഷ്​പീകരണ തോത്​ സാധാരണ നിലയിലാണെങ്കിൽ മാത്ര​മെ മഴ വിത്ത്​ ഫലപ്രദമാവുകയുള്ളൂ. 2009 ൽ ബെയ്​ജിങിൽ അധിക തോതിൽ മഴ വിത്ത്​ നിക്ഷേപിച്ചതിനെ തുടർന്ന്​ വൻ മഞ്ഞുവീഴ്​ചയും ശൈത്യവും അനുഭവപ്പെട്ടിരുന്നു. അതേസമയം മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്​തുക്കൾ വീണ്ടും വായുവും വെള്ളവും മലിനീകരിക്കുമെന്നും വിദഗ്​ദ്ധർ മുന്നറിയിപ്പ്​ നൽകുന്നു

No comments:
Write comments