Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 30, 2016

മൊഗ്രാൽ പുത്തൂരിന്റെ സമാധാനം പുനർ സ്ഥാപ്പിക്കണം - എസ് വൈ എസ്

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂരിൽ സങ്ങട്ടനങ്ങളും വൈരാഗ്യങ്ങളും സൃഷ്ടിച്ച് സമാധാനം തകർക്കാനുള്ള ശ്രമം ഒറ്റകെട്ടായി പ്രധിരോധിച്ച് സമാധാനം പുനർസ്ഥാപിക്കണം എന്ന് എസ് വൈ എസ് മൊഗ്രാൽ പുത്തൂർ സർക്കിൾ കമ്മിറ്റി ആവശ്യപെട്ടു .

അക്രമവും സങ്ങട്ടനവും ഒന്നിനും പരിഹാരമല്ലെന്ന് ശക്ത്തമായ ബൊധവൽകണമാണ് ആവശ്യമെന്ന് യോഗം അഭിപ്രായപെട്ടു .
കേരള മുസ്ലിം ജമാഅത്ത് മൊഗ്രാൽ പുത്തൂർ യുണിറ്റ് സെക്രടറി മുഹമ്മദ്‌ മുണ്ടെക്കയെ ആക്രമിച്ചതിൽ  ശക്തതമായി പ്രധിഷേധിച്ചു .

 ധാർമികവും നന്മയുമായ നല്ല പാഠങ്ങളിലൂടെ സമാധാനത്തോടെയും ഐക്യത്തോടെയും സമൂഹത്തോടൊപ്പം ജീവിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് സർക്കിൾ കമ്മിറ്റി ആവശ്യപെട്ടു.

സർക്കിൾ പ്രസിഡണ്ട്‌ തമീം ആഹ്സനി അധ്യക്ഷത വഹിച്ചു . സഈദ് സ.അദി  കോട്ടക്കുന്ന് ,മുസ്തഫ ഹനീഫി ചൌക്കി,ലത്തീഫ് അംജദി മജൽ,താഹിർ ഹാജി കോട്ടകുന്ന് , അബ്ദുള്ള മല്ലം , ഇഖ്ബാൽ യുവർ ചോഇസ് സംബന്ധിച്ചു .
സർക്കിൾ സെക്രടറി അബ്ദുൽ റസാഖ് സഖാഫി സ്വാഗതവും ബഷീർ മിസ്ബാഹി എരിയാൽ നന്ദിയും പറഞ്ഞു .


No comments:
Write comments