Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 4, 2016

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

ഷാർജ: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക്‌ എജുകേഷൻ ബോർഡ്‌ ഓഫ് ഇന്ത്യ പൊതു പരീക്ഷയിൽ ഷാർജ അബ്ദുറഹ്മാൻ  ബിന് ഔഫ്‌ മദ്രസ്സയിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ മദ്രസ്സ മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു.അഞ്ചാം ക്ലാസ്സിൽ യു എ ഇ തലത്തിൽ രണ്ടാം രാന്ഗ് നേടിയ ലിയ ഖദീജ മുനീറിന് മർഹൂം അബ്ദുലതീഫ് ഹാജി സ്മാരക സ്വർണ്ണ പതക്കം പ്രസിഡണ്ട്‌ ഇ .പി .സുലൈമാൻ ഹാജി (ഫാത്തിമ ഗ്രൂപ്പ്‌ ) സമ്മാനിച്ചു .മറ്റു ഡിസ്റ്റിംഗ്ഷൻ നേടിയ വിദ്യാർഥികളായ ഫാദിൽ മുഹമ്മദ്‌ റാഫി (അഞ്ചാം ക്ലാസ്സ്‌) , ഇൽഹാൻ സമീൽ, മുഹമ്മദ്‌ അജ്മൽ, മുഹമ്മദ്‌ സയാൻ  (ഏഴാം ക്ലാസ്സ്‌) എന്നീ വിദ്യാർഥികൾക്ക് യഥാക്രമം അബ്ദുൽ കരീം ഹാജി, ഇസ്മായിൽ ഹാജി നോബ്ൾ, സീലാൻഡു മുനീര് ഹാജി, കബീർ തെറ്റിയിൽ, അഫി അഹമദ് എന്നിവര് അവാർഡുകൾ വിതരണം ചെയ്തു. സി എം എ കബീർ മാസ്റ്റർ, അബ്ദുൽ ഖാദിർ സഖാഫി, മുനീര് മാഹി, പി കെ മുഹമ്മദ്‌ മാസ്റ്റർ, എ .കെ .അബ്ദുൽ ഹകീം സംബന്ദിച്ചു. നാളയുടെ നായകന്മാരായി വളരുന്ന വിദ്യാർഥികൾ ധാർമിക വിദ്യയിലൂടെ അവരുടെ മികവേറിയ കഴിവുകൾ പ്രകടിപ്പിക്കുന്നത് പ്രശംസനീയമാണെന്നും കുറഞ്ഞ കാലം കൊണ്ട് ഉന്നത വിജയം നേടുന്ന സ്ഥാപനമായി മാറിയ അബ്ദുറഹ്മാൻബിന് ഔഫ്‌ മദ്രസ്സയിലെ പഠനം ശ്ലാഘനീയമാണെന്നും ആശംസ പ്രാസംഗികർ അഭിപ്രായപെട്ടു .

No comments:
Write comments