മരണം മഹാമഹം ...അതിന്റെ മുന്നിൽ എല്ലാം വട്ടപൂജ്യം ...ആരെയും എവിടെ നിന്നും ഏതു സമയവുംപിടി കൂടാം .നിസ്കാരം ഖുർആൻ ഓത് ,ദിക്ർ ചൊല്ലൽ പോലുള്ള നല്ല സുക്ര്തങ്ങൾ ചെയ്തു കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുന്ന സമയത്താണ് മരണമെങ്കിൽ വിയയികളിൽ പെടാം .നേരെ മറിച്ചാണ് എങ്കിൽ റബ്ബിന്റെ ശിക്ഷക്ക് കാരണമാകാം .
മഹാന്മാർ ഏതു സമയത്തും മരത്തെ കുറിച്ച് ഓർത്തു കൊണ്ടിരിക്കുമായിരുന്നു.നമ്മുടെ സമയം വിലപ്പെട്ടതാണ് .ഒരു ദിവസം നാം അനാവശ്യത്തിന് വേണ്ടി ഒരുപാട് സമയം ചിലവഴിക്കുന്നു .നല്ലതിന് നമുക്ക് സമയം തീരെ കിട്ടുന്നില്ല . ഇത് ഒരു സാദാരണ മനുഷ്യൻറെ അവസ്ഥയായി മാറിയിരിക്കുന്നു. ചിന്ദിക്കൂ സഹോദരാ മേലെ പറഞ്ഞ മരണം നമ്മുടെ കൂടെ തന്നെയുണ്ട് ഏതു സമയവും അതിനു നാം കീഴ്പെടണം .ഇന്നലെ നമ്മുടെ കൂടെ നടന്നവർ ഇന്ന് നമ്മോടൊപ്പം ഇല്ലാ .വലിയ മാളികകളിൽ ഉല്ലസിച്ചവർ ഇന്ന് ആറടി മണ്ണിലാണ് ..നമ്മെ നാമാക്കിയ നമ്മുടെ മാതാ പിതാക്കളിൽ പലരും കഴിഞ്ഞ ദിവസങ്ങളിൽ നമ്മോടു എന്നേക്കുമായി യാത്ര പറഞ്ഞു. അന്ന് നാം ഉറ്റിച്ച കണ്ണീർ നമുക്ക് ഓർമ വരണം .നമുക്ക് മുസ്ലിമായി ജീവിച്ച് മുഅമിനായി മരിക്കാൻ വേണ്ട എല്ലാ ഇൽമും പകർത്തി തന്ന ഉസ്താദുമാരിൽ പലരും നമ്മെ കണ്ണീരിലാഴ്ത്തി എന്നോ വിട പറഞ്ഞു .നാം കൊഞ്ചി വളർത്തി താരാട്ട് പാടി കൊടുത്ത മക്കളിൽ ചിലർ നമ്മുടെ മുന്നേ യാത്രയായി അന്ന് നമ്മുടെ എല്ലാ പ്രതാപവും നഷ്ടപെട്ട ദിവസമായിരുന്നു .കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നാം എല്ലാവരെയും മറന്നു ..ഇന്ന് വാട്സപ്പിൽ ചിലവഴിക്കുന്ന സമയം, ഒരു ഫാത്തിഹയെങ്കിലും നാം സ്മരിച്ചവർക്ക് വേണ്ടി ഓതാൻ കഴിഞ്ഞുഎങ്കിൽ , ഈ ഓർമ്മപ്പെടുത്തൽ കൊണ്ട് ഞാൻ ധന്യനായി . നാം ആരും മലക്കുകളിൽ പെട്ടവരല്ല അത് കൊണ്ട് തന്നെ തിന്മ ചെയ്തു കൊണ്ടിരിക്കുന്നവരാകം .അല്ലാഹുവിനോട് പാപ മോചനത്തിനു വേണ്ടി വിറയാർന്ന കരവുമായി നിഷ്ക്കളങ്ക മനസ്സോടെ കണ്ണീരോടെ ഇരന്നാൽ തീർച്ചയായും കരുണയുള്ള അള്ളാഹു നമ്മെ സ്വീകരിക്കും നമുക്ക് മാപ്പ് തരും .പവിത്ര മായ നാളുകൾ നമ്മിലേക്ക് വന്നു കൊണ്ടിരിക്കുന്നു .ആദരവോടെ അതിനെ സ്വീകരിക്കാൻ നാഥൻ നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ -seaforth
No comments:
Write comments