ദുബൈ: വിശുദ്ധ റമസാന്‍ മാസത്തില്‍ ആര്‍ ടി എയുടെ വിവിധ സേവനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. പബ്ലിക് കാര്‍ പാര്‍ക്, പബ്ലിക് ബസ്, ദുബൈ മെട്രോ, ദുബൈ ട്രാം, ജലഗതാഗത സംവിധാനം, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍, സ്ട്രാറ്റജിക് പാര്‍ട്‌ണേര്‍സ് സെന്റര്‍ എന്നിവയുടെ സേവന സമയമാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ മാസത്തില്‍ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തില്‍ ആര്‍ ടി എയുടെ ഏജന്‍സികള്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യംവെച്ചാണ് പരിഷ്‌കരിച്ച ഈ സേവന സമയക്രമമെന്ന് ആര്‍ ടി എ കോര്‍പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട് സര്‍വീസ് സെക്ടര്‍ സി ഇ ഒ യൂസുഫ് അല്‍ രിദ പറഞ്ഞു.
ഉപഭോക്തൃ സേവന കേന്ദ്രങ്ങളായ ഉമ്മു അല്‍ റൂമൂല്‍, ബര്‍ഷ, ദേര, കരാമ എന്നിവിടങ്ങളില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് രണ്ടു വരെയായിരിക്കും സേവനങ്ങള്‍. തവാര്‍, മനാറ, അവീര്‍ സെന്ററുകള്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കും. ജുമൈറ (ജെ ബി ആര്‍)യിലെ കേന്ദ്രത്തിന്റെ സമയക്രമം രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്നു വരെയാണ്.
പബ്ലിക് കാര്‍ പാര്‍കിംഗ് കേന്ദ്രങ്ങളായ കോഡ് എ, ബി, സി, ഡി, ജി എന്നിവിടങ്ങളില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയാണ് ഫീ ഈടാക്കുക. കോഡ് ഇയിലുള്ള ദേര ഫിഷ് മാര്‍ക്കറ്റ് പാര്‍കിംഗ് മേഖലയില്‍ ദിവസേന രാവിലെ എട്ടു മുതല്‍ രാത്രി 11 വരെയാണ് പണമടക്കേണ്ടത്. ദുബൈ മീഡിയ സിറ്റി, ദുബൈ ഇന്റര്‍നെറ്റ് സിറ്റി ഉള്‍പെടുന്ന കോഡ് എഫിലെ ടീ കോം, നോളജ് വില്ലേജ് മേഖലയില്‍ രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെയുള്ള പാര്‍കിംഗിനാണ് ഫീ നല്‍കേണ്ടത്. മള്‍ട്ടി ലെവല്‍ പാര്‍കിംഗ് ബില്‍ഡിംഗുകളില്‍ ദിവസേനയുള്ള ഫീയാണ് ബാധകമാവുക.
ഗോള്‍ഡ് സൂഖ്, ഗുബൈബ പോലോത്ത പ്രധാന ബസ് സ്റ്റേഷനുകളില്‍നിന്ന് രാവിലെ അഞ്ചു മണി മുതല്‍ അര്‍ധരാത്രി 12 വരെ ബസ് സര്‍വീസ് ഉണ്ടായിരിക്കും. ഖിസൈസ് പോലോത്ത അനുബന്ധ സ്റ്റേഷനുകളില്‍ നിന്ന് രാവിലെ 5.15ന് തുടങ്ങുന്ന സര്‍വീസ് അര്‍ധ രാത്രി 12 വരെയുണ്ടാകും. സത്‌വ സ്റ്റേഷനില്‍നിന്നുള്ള സി 01 സാധാരണ സമയക്രമത്തിലോടും. രാവിലെ 5.30 മുതല്‍ രാത്രി 10.30 വരെയാണ് ജബല്‍ അലി സ്റ്റേഷനില്‍നിന്നുള്ള സര്‍വീസ്. അല്‍ ഖൂസ് വ്യവസായ മേഖല സ്റ്റേഷനില്‍നിന്ന് രാവിലെ 5.15 മുതല്‍ അര്‍ധരാത്രി 12 വരെ ബസുകള്‍ സര്‍വീസ് നടത്തും.
ഗുബൈബ പോലുള്ള പ്രധാന സ്റ്റേഷനുകളില്‍നിന്നുള്ള ഇന്റര്‍ സിറ്റി ബസ് സര്‍വീസ് 24 മണിക്കൂറും ഉണ്ടാകും. യൂണിയന്‍ സ്‌ക്വയര്‍, സബ്ഖ പോലോത്ത അനുബന്ധ സ്റ്റേഷനുകളില്‍നിന്ന് രാവിലെ 6.15ന് തുടങ്ങുന്ന ഇന്റര്‍സിറ്റി ബസ് സര്‍വീസ് അര്‍ധരാത്രി 1.30 വരെ തുടരും. ദേര സിറ്റി സെന്റര്‍, കറാമ സ്റ്റേഷനുകള്‍ രാവിലെ ആറു മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തിക്കുക. എക്‌സ്റ്റേണല്‍ സ്റ്റേഷനില്‍പെട്ട ഷാര്‍ജയിലെ ജുബൈല്‍ സ്റ്റേഷനില്‍ നിന്നുള്ള സര്‍വീസ് 24 മണിക്കൂറും ഉണ്ടാകും. അബുദാബി സ്റ്റേഷനില്‍നിന്ന് രാവിലെ അഞ്ചു മുതല്‍ അര്‍ധരാത്രി 12.25 വരെയാണ് സര്‍വീസുണ്ടാവുക. രാവിലെ 5.55ന് തുടങ്ങുന്ന ഫുജൈറ സ്റ്റേഷനില്‍നിന്നുള്ള സര്‍വീസ് രാത്രി 9.35 വരെയുണ്ടാകും. രാവിലെ അഞ്ചു മുതല്‍ രാത്രി 10 വരെയാണ് അജ്മാന്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. ഹത്ത സ്റ്റേഷനില്‍നിന്ന് രാവിലെ 5.30ന് തുടങ്ങുന്ന സര്‍വീസ് രാത്രി 9.30 വരെ നീണ്ടുനില്‍ക്കും.
മെട്രോ ഫീഡര്‍ സ്റ്റേഷനുകളായ റാശിദിയ്യ, മാള്‍ ഓഫ് ദ എമിറേറ്റ്, ഇബ്‌നു ബത്തൂത്ത, ബുര്‍ജ് ഖലീഫ, ദുബൈ മാള്‍, അബു ഹൈല്‍, ഇത്തിസാലാത്ത് സ്റ്റേഷനുകളില്‍നിന്നുള്ള മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ 5.15 മുതല്‍ രാത്രി 12.30 വരെയായിരിക്കും. ശനി മുതല്‍ ബുധന്‍ വരെയാണ് ഇത്. വ്യാഴാഴ്ചകളില്‍ രാവിലെ 5.15ന് തുടങ്ങി അര്‍ധരാത്രി 1.10 വരെ സര്‍വീസ് നടത്തും. രാവിലെ 9.30 മുതല്‍ അര്‍ധരാത്രി 1.10 വരെയാണ് വെള്ളിയാഴ്ച സര്‍വീസ് നടത്തുക.
ചുവപ്പുപാതയിലെ മുഴുവന്‍ മെട്രോ സ്റ്റേഷനുകളും ശനി മുതല്‍ ബുധന്‍ വരെ രാവിലെ 5.30 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. വ്യാഴാഴ്ചകളില്‍ രാവിലെ 5.30 മുതല്‍ അര്‍ധരാത്രി ഒരുമണി വരെ സര്‍വീസ് നടത്തും. രാവിലെ 10 മുതല്‍ അര്‍ധരാത്രി ഒന്ന് വരെയാണ് വെള്ളിയാഴ്ച ചുവപ്പ് പാതയിലൂടെ മെട്രോ ട്രെയിനുകള്‍ ഓടുക. അതുപോലെ പച്ചപ്പാതയിലെ മുഴുവന്‍ സ്റ്റേഷനുകളും ശനി മുതല്‍ ബുധന്‍ വരെ രാവിലെ 5.50ന് തുടങ്ങുന്ന സര്‍വീസ് രാത്രി 12 വരെ തുടരും. വ്യാഴാഴ്ചകളില്‍ രാവിലെ 5.50ന് തുടങ്ങുന്ന സര്‍വീസ് അര്‍ ധരാത്രി ഒരു മണി വരെയും വെള്ളിയാഴ്ച രാത്രി 10ന് തുടങ്ങി അര്‍ ധരാത്രി ഒന്നു വരെയും മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തും.
ശനി മുതല്‍ വ്യാഴം വരെ രാവിലെ 6.30 മുതല്‍ രാത്രി ഒരുമണി വരെയാണ് ട്രാം സര്‍വീസ് ഉണ്ടാവുക. വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് തുടങ്ങുന്ന ട്രാം സര്‍വീസ് അര്‍ധരാത്രി ഒരുമണിവരെ നീണ്ടുനില്‍ക്കും.
വാട്ടര്‍ ബസ് സ്റ്റേഷനുകളായ മറീന മാള്‍, മറീന വാക്ക്, മറീന ടെറസ്, മറീന പ്രൊമനെയ്ഡ് എന്നീ ജലഗതാഗത സ്റ്റേഷനുകളില്‍നിന്നുള്ള ദുബൈ വാട്ടര്‍ ബസ് എല്ലാ ദിവസവും ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെയാണ് സര്‍വീസ് നടത്തുക.
മറീന സ്റ്റേഷനില്‍നിന്നുള്ള വാട്ടര്‍ ടാക്‌സി ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 10 വരെ സര്‍വീസ് നടത്തും. അല്‍ ഗുബൈബ, പാം ജുമൈറ, അറ്റ്‌ലാന്റിസ് ഏരിയയില്‍നിന്ന് വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെയും ജുമൈറ റികോസ് പാമില്‍നിന്ന് രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെയും വാട്ടര്‍ ടാക്‌സികള്‍ സര്‍വീസ് നടത്തും.
അല്‍ ഗുബൈബ സ്റ്റേഷനില്‍നിന്നുള്ള ഫെറി സര്‍വീസ് രാവിലെ 11നും രാത്രി 6.30നും സര്‍വീസ് നടത്തും. മറീന സ്റ്റേഷനില്‍നിന്ന് രാവിലെ 11, വൈകുന്നേരം അഞ്ച്, വൈകുന്നേരം 6.30ന് എന്നീ സമയങ്ങളിലാണ് ഫെറിയുടെ സര്‍വീസ്.
ദുബൈ ക്രീക്കിലെ സ്റ്റേഷനുകളായ അല്‍ ഗുബൈബ, അല്‍ സബ്ഖ, ബനിയാസ്, ഓള്‍ഡ് ദുബൈ സൂഖ് എന്നിവിടങ്ങളില്‍നിന്നുള്ള പരമ്പരാഗത അബ്ര സര്‍വീസ് രാവിലെ 10 മുതല്‍ രാത്രി 12 വരെയുണ്ടാകും. ബുര്‍ജ് ഖലീഫ-ദുബൈ മാളില്‍നിന്നുള്ള ബ്ലൂ അബ്ര സര്‍വീസ് രാവിലെ എട്ടു മുതല്‍ രാത്രി 11 വരെയും അല്‍ മംസാറില്‍നിന്ന് രാത്രി എട്ടു മുതല്‍ അര്‍ധരാത്രി രണ്ടു വരെയുമാണ് ഉണ്ടാവുക.
ഉച്ചക്ക് ഒന്നു മുതല്‍ രാത്രി ഒന്‍പതു വരെയാണ് അറ്റ്‌ലാന്റിസ് അബ്ര സര്‍വീസ് നടത്തുക. അല്‍ ജദ്ദാഫ് സ്റ്റേഷനില്‍നിന്ന് ദുബൈ ഫെസ്റ്റിവല്‍ സിറ്റി വരെയുള്ള ശീതീകരിച്ച അബ്ര സര്‍വീസ് രാവിലെ ഏഴു മുതല്‍ രാത്രി 12 വരെ സര്‍വീസ് നടത്തും.

No comments:
Write comments