കളി കൂട്ടുകാർ വീണ്ടും ക്ലാസ്സ് റൂമുകളിൽ കണ്ടുമുട്ടി സന്തോഷങ്ങൾ പങ്കിട്ടു . ഇന്ന് ജൂൺ ഒന്ന് പഴയ കൂട്ടുകാരിൽ പലരും ഗൾഫിൽ പോയി തിരിച്ചു വന്നതിന്റെ കഥകൾ അയവിറക്കി . കളിച്ചും ചിരിച്ചും തോളിൽ കൈ വെച്ച് ഇന്നവർ സമ്മേളിച്ചു .വല്ലാത്ത ഒരു അനുഭൂതി ഇന്നത്തെ കണ്ടു മുട്ടലിന് ഉണ്ട് .നവാഗതരെ സ്വീകരിക്കാൻ എസ് എസ് എഫ് യുവാക്കൾ പായസം വിളബി കൊടു ത്തും മിട്ടായിയും ബലൂണും കളി സാദനങ്ങൾ നല്കിയും സ്വീകരിച്ചത് മാതാവിന്റെ ലാളനയിൽ നിന്ന് അക്ഷര മുറ്റത്തു വന്നു ക്ലാസ്സിൽ ഇരുത്തിയപ്പോൾ കരയുന്ന കളി കൂട്ടുകാരെ സന്തോഷിപ്പിക്കാനും പഴയ കളി കുടുക്കകൾക്ക് ആഹ്ലാദിക്കാനും വകയായി. ഈ കളി കുഞ്ഞുങ്ങളുടെ കുസുർതികൾ കാണുമ്പോൾ പഴയ കാല ഓർമയിലേക്ക് നമ്മെ കൊണ്ടെത്തിക്കും അന്ന് മഴ കാലത്ത് ശരിയായ രൂപത്തിൽ ഒരു കുട വാങ്ങാൻ പോലും കഴിയാതെ മഴ കൊണ്ടും കാറ്റിൽ ഉള്ള കീറ കുട പാറി പോയതും ഓടിയും ചാടിയും കൂട്ടുകാരുമൊത്ത് കളിച്ചതും ചിലപ്പോഴൊക്കെ ടീച്ചറെ കയ്യിലുള്ള വടി മുറിയാകും അടി കിട്ടിയതും എല്ലാം അഴവിറക്കുന്നു.
No comments:
Write comments