കോഴിക്കോട്: മര്‍ഹബന്‍ യാ ശഹ്‌റ റമസാന്‍…. നീലാംബരിയില്‍ അമ്പിളിക്കീറ് തെളിഞ്ഞു. വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതിയുടെ വസന്തം സമ്മാനിച്ച് വിശുദ്ധ റമസാന്‍ ഒരിക്കല്‍ കൂടി വിരുന്നെത്തി. ഇനി പ്രാര്‍ഥനാ നിരതമായ മുപ്പത് ദിനരാത്രങ്ങള്‍. സര്‍വശക്തനായ അല്ലാഹുവിലേക്ക് അടുക്കുവാന്‍ വിശ്വാസികള്‍ക്ക് ഏറ്റവും പുണ്യമായ ദിനങ്ങൾ.
മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ റമസാന്‍ ഒന്നായി കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാസംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി പി.ടി. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു
No comments:
Write comments