മലപ്പുറം: മഅ്ദിൻ വിദ്യാർഥി ഇസ്മാഈൽ ഊരകത്തിന് സ്‌കോളർഷിപ്പോടെ സ്‌പെയിനിലെ ഓട്ടോണമസ് യൂനിവേഴ്‌സിറ്റി ഓഫ് മാഡ്രിഡിൽ ഉപരിപഠനത്തിന് അവസരം ലഭിച്ചു. യൂറോപ്യൻ കമ്മീഷന്റെ എറാസ്മസ് സ്‌കോളർഷിപ്പോടെ പഠനാവസരം ലഭിച്ച രണ്ട് ഇന്ത്യക്കാരിൽ ഒരാളാണ് ഇസ്മാഈൽ. മഅ്ദിൻ മോഡൽ അക്കാദമിയിൽ നിന്നും എട്ട് വർഷത്തെ ഇന്റഗ്രേറ്റഡ് ഇസ്‌ലാമിക് പഠനവും മഅ്ദിൻ സ്പാനിഷ് അക്കാദമി, അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് സ്പാനിഷ് ഭാഷാ പഠനവും പൂർത്തിയാക്കിയ ശേഷം ഡെൽഹിയിലെ ജവഹർലാൽ യൂനിവേഴ്‌സിറ്റിയിൽ സ്പാനിഷ് സാഹിത്യത്തിൽ ബിരുദ പഠനം നടത്തുകയാണ്. സ്പാനിഷ് ഭാഷയിൽ ഉപരി പഠനം നടത്തുന്നതിനാണ് യൂറോപ്യൻ കമ്മീഷൻ പൂർണ ചിലവുകൾ വഹിക്കുന്ന എരാസ്മസ് സ്‌കോളർഷിപ്പോടെ സ്‌പെയിനിലെ മാഡ്രിഡ് സർവകലാശാലയിൽ അവസരം ലഭിച്ചത്്.
വിദേശ ഭാഷാ പഠനത്തിനുള്ള മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പ്രോത്സാഹനവും മഅ്ദിൻ സ്പാനിഷ് അക്കാദമി ഡയറക്ടർ ഡോ. ഹാമിദ് ഹുസൈനിന്റെ മാർഗനിർദേശവുമാണ് സ്പാനിഷ് ഭാഷ പഠിക്കാൻ പ്രചോദനമായതെന്ന് ഇസ്മാഈൽ പറഞ്ഞു. ഊരകം അഞ്ചുപറമ്പ് അബ്ദുല്ല- നഫീസ ദമ്പതികളുടെ മകനാണ്.
No comments:
Write comments