Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 5, 2013

ഹോളി ഖുര്‍ആന്‍ പ്രഭാഷണം സഅദിയ്യയും ആഥിത്യം വഹിക്കുന്നു.



ദുബൈ: ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിററിയുടെ റമളാന്‍ പ്രഭാഷണ പരിപാ ടിക്ക് ഈ വര്‍ഷം സഅദിയ്യയുടെ പ്രതിനിധിയും. 17-ാമത് റമളാന്‍ പരിപാടിയി ലെ പ്രധാന ഇനമായ റമളാന്‍ പ്രഭാഷണത്തിനാണ് ജാമിഅ: സഅദിയ്യ: അറബിയ്യ: ഇന്ത്യന്‍ സെന്ററിന്റെ പ്രതിനിധിയായി പ്രമുഖ പ്രഭാഷകനും പണ്ഡി തനുമായ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി എത്തുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനുള്ള ദുബൈ ഭരണാധികാരികളുടെ അംഗീകാരമാണ് ഇതെന്ന് സഅദിയ്യ മാനേജര്‍ ബി.എം അഹമ്മദ് മുസ്‌ലിയാര്‍ മേല്‍പ്പറമ്പ് പറഞ്ഞു. 
'പ്രവാചക ജീവിതത്തിന്റെ വിശുദ്ധ ദര്‍ശനങ്ങള്‍' എന്ന പ്രമേയത്തില്‍ ജൂലയ് 24 ബുധനാഴ്ച രാത്രി 10 മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറേറാ റിയത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. 
ഇതാദ്യമായാണ് റമളാന്‍ പ്രഭാഷണത്തിന് സഅദിയ്യക്ക് അഥിത്യമരുളാനുള്ള അവസരം കൈവരുന്നത്. പരിപാടിയുടെ വിജയത്തിനായ വിപുലമായ സംഘാട ക സമിതിക്കാണ് കഴിഞ്ഞ ദിവസം രൂപം നല്‍കിയത്. വിവധ ഭാഷകളില്‍ നട ക്കുന്ന പ്രഭാഷണങ്ങളില്‍ നിന്ന് അവതരണം കൊണ്ടും ബഹുജന സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാകും.


No comments:
Write comments