Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 28, 2016

ഇന്ത്യൻ പ്രതിനിധികളായ മർകസ് മഅദിൻ വിദ്യാര്‍ഥികൾക്ക് സ്വീകരണം നൽകി

ഇന്ത്യൻ പ്രതിനിധികളായ മർകസ്  മഅദിൻ വിദ്യാര്‍ഥികൾക്ക് സ്വീകരണം നൽകി

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ .ഷൈഖ്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുടെ രക്ഷാകര്‍ത്വത്തില്‍ സംഘടിപ്പിച്ച   16  മത്‌ അന്താരാഷ്ട്ര ഇസ്ലാമിക പഠന കോണ്‍ഫറന്‍സിനു ഷാർജ ഗവർമെണ്ടിന്റെ ക്ഷണപ്രകാരം ഇന്ത്യയെ പ്രതിനിധികരിച്ചു എത്തിയ   കോഴിക്കോട് കാരന്തൂർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെയും മലപ്പുറം  മഅദിൻ അക്കാദമിയുടെ യും വിദ്യാര്‍ഥികൾക്ക് ഷാര്‍ജ അബ്‌ദുർറഹ്‌മാൻ ബിൻ ഔഫ് മദ്റസാ കമ്മിറ്റിയും ഐസിഎഫ് കമ്മിറ്റിയും സംയുകതമായി  സ്വീകരണ നൽകി .ആഗോള തലത്തിൽ തീവ്ര വാദവും ഭീകരതയും തഴച്ചു വളരുന്ന ഈ ഘട്ടത്തിൽ യഥാർത്ഥ ഇസ്‌ലാമിന്റെ തനതായ ആശയങ്ങൾ   സമാധാനത്തോടെ ലോക ജനതക്ക് പ്രചരിപ്പിക്കാൻ ഷാര്‍ജ ഭരണാധികാരിയുടെ പ്രത്യേക താൽപര്യത്തോടെയാണ് സമ്മേളനം .  ഷാർജ അബ്‌ദുർറഹ്‌മാൻ ബിൻ ഔഫ് മദ്റസാ ഓഡിറ്റോറിയത്തിൽ അബ്ദുൽ ഖാദർ സഖാഫി ആറങ്ങാടിയുടെ  അദ്യക്ഷതയിൽ നടന്ന പരിപാടി നാസർ വാണിയമ്പലം ഉൽഘടനം ചെയ്തു . മുനീർ മാഹി , zസിദ്ധീഖ് കല്ലൂർ,  മൂസ കിണാശേരി , ഷബീർ മൈസലൂൺ ,  ഹംസ സഖാഫി സീഫോർത്ത്  എന്നിവർ പ്രസംഗിച്ചു  .സംഘത്തെ നയിച്ച  അബ്ദുല്ല സഖാഫി മലയമ്മയും മറ്റു വിദ്യാത്ഥികളും സ്വീകരണത്തിന് നന്ദി പറഞ്ഞു .




No comments:
Write comments