Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 23, 2019

സി എം വലിയുല്ലാഹി

സി എം വലിയുല്ലാഹി കേരളീയ മുസ്‌ലിംകളെ ആഴത്തില്‍ സ്വാധീനിച്ച ആത്മീയ നേതാവായിരുന്നു. വ്യക്തിപരമായി എന്റെ ജീവിതത്തിലും മര്‍കസിന്റെ പ്രവര്‍ത്തനങ്ങളിലും അവര്‍ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല. അല്ലാഹുവിലേക്ക് കര്‍മങ്ങളിലൂടെ അടുക്കുന്ന ഉന്നതരായ അടിമകള്‍ക്ക് സ്രഷ്ടാവ് നല്‍കിയ മഹത്വരമായ സ്ഥാനമാണ്, ആ അടിമകള്‍ ആഗ്രഹിക്കുന്ന പലതും അല്ലാഹു സാധിപ്പിക്കും എന്നത്. അതുകൊണ്ടു തന്നെ അല്ലാഹു നല്‍കിയ കഴിവുകളിലൂടെ സാധാരണ മനുഷ്യരില്‍ നിന്ന് ഭിന്നമായി അനവധി ശേഷികള്‍ അത്തരക്കാര്‍ക്കു ഉണ്ടാകും. സി എം വലിയുല്ലാഹി നിശ്ചയമായും അത്തരം വിശിഷ്ടരായ ഔലിയാക്കളുടെ പദവിയെ പ്രാപിച്ച മഹാനായിരുന്നു.
സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന രംഗത്ത് പല നിലയിലും പ്രചോദനമായിരുന്നു അവിടുന്ന്. ഏതു പ്രധാന വിഷയത്തിന് പോകുമ്പോഴും അവരെ കണ്ടു ദുആ ചെയ്യിച്ചിട്ടായിരുന്നു പോകാറുണ്ടായിരുന്നത്. എഴുപതുകളുടെ ആദ്യത്തില്‍ ഒരിക്കല്‍ മര്‍ഹൂം ഇ കെ ഹസന്‍ മുസ്‌ലിയാരും മുജാഹിദുകളും തമ്മില്‍ പാലക്കാട് പൂടൂരില്‍ വെച്ച് ഒരു സംവാദം നടത്താന്‍ ധാരണയായി. പക്ഷേ, ആ സമയത്ത് ഹസന്‍ മുസ്‌ലിയാര്‍ക്ക് ഹജ്ജിനു പോകാനുള്ള അവസരം യാദൃച്ഛികമായി ഒത്തുവന്നു. അങ്ങനെ അദ്ദേഹം ഹജ്ജിനായി പുറപ്പെട്ടു.

ഈ അവസരം മുതലെടുത്ത് സുന്നികള്‍ വാദപ്രതിവാദത്തില്‍ നിന്ന് ഒളിച്ചോടി എന്ന രൂപത്തില്‍ പോസ്റ്ററുകള്‍ പതിച്ചു പ്രചാരണമാരംഭിച്ചു. അദ്ദേഹത്തിന്റെ അഭാവത്തില്‍ വാദപ്രതിവാദം നടക്കില്ല എന്ന കരുതലിലാണ് അവര്‍ അതിനു മുതിര്‍ന്നത്. ഉടനെ പാലക്കാട്ടെ സുന്നി പ്രവര്‍ത്തകര്‍ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെ സമീപിച്ചു. സംഭവം വിവരിച്ചപ്പോള്‍ വാദപ്രതിവാദം നടത്താമെന്നു അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് പണ്ഡിതന്‍മാരുടെ മുശാവറ കൂടി വിഷയമവതരിപ്പിക്കാന്‍ എന്നെ ചുമതലപ്പെടുത്തി.
ആ തീരുമാനം വന്നപ്പോള്‍ സി എം വലിയുല്ലാഹിയെ കണ്ടു ദുആ ചെയ്യിക്കാന്‍ ഞാന്‍ നിശ്ചയിച്ചു. അവരെ കാണാന്‍ നാല് സ്ഥലങ്ങളിലേക്കു പോയി. പക്ഷേ, നേരിട്ട് കാണാന്‍ സാധിച്ചില്ല. അങ്ങനെ വാദപ്രതിവാദത്തിന് പോവാനുള്ള ദിവസമടുത്തു. തൊട്ടുമുമ്പുള്ള രണ്ടു ദിവസം പണ്ഡിതന്‍മാര്‍ ഒരുമിച്ചു കൂടി വാദപ്രതിവാദത്തില്‍ ഉദ്ധരിക്കേണ്ട ആയത്തുകളും ഹദീസും എല്ലാം ചര്‍ച്ച ചെയ്തു. നിശ്ചിത ദിവസം പാലക്കാട്ടേക്ക് പുറപ്പെട്ടു. അപ്പോഴും എന്റെ മനസ്സില്‍ ഉള്ള വിങ്ങല്‍, സി എം വലിയുല്ലാഹിയെ കാണാന്‍ പറ്റിയില്ലല്ലോ എന്നായിരുന്നു.
മഞ്ഞക്കുളം മഖാമില്‍ ഇറങ്ങിയപ്പോള്‍ സി എം വലിയുല്ലാഹിയുടെ ഖാദിമായിരുന്ന അബ്ദുര്‍റഹ്മാന്‍ എന്നയാളുണ്ടവിടെ. എന്നെ കണ്ടപ്പോള്‍ ഓടി വന്നു പറഞ്ഞു: നിങ്ങളെ ഇവിടെ നിന്ന് കാണാനായി സി എം വലിയുല്ലാഹി അയച്ചതാണ്. വാദപ്രതിവാദം ധൈര്യമായി നടത്താന്‍ അവിടുന്ന് പറഞ്ഞിട്ടുണ്ട്. വിജയിക്കുമെന്നുള്ള ഉറപ്പ് താങ്കളെ അറിയിക്കാനും പറഞ്ഞു. അത് വലിയ സന്തോഷം നല്‍കി. അല്ലാഹുവിനെ സ്തുതിച്ചു. നമ്മുടെ നഫ്‌സിലുള്ളത് പോലും അറിയാനും നിര്‍ദേശം നല്‍കാനും ഒക്കെ അവിടുത്തേക്കു കഴിയുമായിരുന്നു എന്നാണല്ലോ അത് സൂചിപ്പിക്കുന്നത്.
അങ്ങനെ വാദപ്രതിവാദം നടക്കുന്ന പൂടൂരില്‍ എത്തി. നാല് ദിവസം പരിപാടി നടന്നു. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഞാന്‍ സംസാരിച്ചു. മുജാഹിദുകളില്‍ നിന്ന് അബ്ദുല്‍ ഖാദിര്‍ മൗലവിയും സുല്ലമിയും മാറി മാറി പ്രസംഗിച്ചു . അവര്‍ക്ക് മറുപടി പറയാനാകാതെ പരിപാടി ഇടക്ക് നിശ്ചലമായ അവസ്ഥ പോലും ഉണ്ടായി. വലിയ വിജയമായിരുന്നു ആ പരിപാടി. സലഫികളിലെ വിശ്വാസപരമായ തെറ്റുകളെ കൃത്യമായി ചൂണ്ടിക്കാട്ടി. അതേത്തുടര്‍ന്ന് പാലക്കാട്ടെ പറളിയിലെ 90 വീട്ടുകാര്‍ സലഫി പ്രസ്ഥാനത്തില്‍ നിന്ന് പിന്‍മാറി. അവിടെ ഒരു പള്ളി സ്ഥാപിച്ചു. ഇന്നും സുന്നി വിശ്വാസ പ്രകാരം ജുമുഅയും പ്രാര്‍ഥനയും എല്ലാം ആ പള്ളിയില്‍ നടക്കുന്നു.
പരിപാടി കഴിഞ്ഞു നാട്ടില്‍ വന്നു രണ്ടാം ദിവസം എനിക്ക് ശക്തമായ പനി ബാധിച്ചു. ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ടൊന്നും കാരണം കണ്ടെത്താനായില്ല. മൂന്നാമത്തെ ദിവസം ഫാതിഹ ഓതി രാത്രി കിടന്നു. ഉറക്കത്തില്‍ ഒരു സംഭവമുണ്ടായി. ഒരു വലിയ മതില്‍ക്കെട്ടിനു സമീപത്തു കൂടെ ഞാന്‍ നടന്നു പോകുകയായിരുന്നു. പിന്നാലെ ഒരാള്‍ കൂടിയിട്ടുണ്ട്. എന്നോട് വര്‍ത്തമാനങ്ങള്‍ ഒക്കെ പറയാന്‍ തുടങ്ങി. അയാളുടെ സമീപനത്തില്‍ പന്തികേട് തോന്നി. അങ്ങനെ നടന്നു ആ മതില്‍ കഴിഞ്ഞു തിരിയുന്ന ഇടത്ത് ഒരു കുഴി കണ്ടു. അന്നേരം, കുഴിയിലേക്ക് എന്നെ വലിച്ചിടാന്‍ അയാള്‍ ശ്രമിച്ചു. ശക്തമായ രീതിയില്‍ ആ വ്യക്തി അതിനു ശ്രമിക്കുകയും ഞാന്‍ പ്രതിരോധിക്കുകയും ചെയ്യുമ്പോള്‍ ഉണ്ട്, സി എം വലിയുല്ലാഹി വരുന്നു. അവിടുത്തെ കണ്ടതും അക്രമി ഓടി. എന്നോട് അവിടുന്ന് വായ തുറക്കാന്‍ പറഞ്ഞു. എന്തോ ഉള്ളില്‍ നിന്ന് എടുത്തുമാറ്റി.

പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ പനി പൂര്‍ണമായി മാറി. സന്തോഷമായി. അല്ലാഹുവിനെ സ്തുതിച്ചു. അടുത്ത ദിവസം അവിടുത്തെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. അന്വേഷിച്ചപ്പോള്‍ താമരശ്ശേരി മുഹമ്മദ് ഹാജിയുടെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞു. ഞാന്‍ ചെന്ന് കണ്ടപ്പോള്‍ തന്നെ അവര്‍ എന്നോട് ചോദിച്ചു: ‘ഞാന്‍ ഭയപ്പെടേണ്ട എന്നു പറഞ്ഞില്ലേ, പേടിക്കുകയേ വേണ്ട’ അന്നവിടെ സയ്യിദ് യൂസുഫുല്‍ ജീലാനി തങ്ങളും ഉണ്ട്. ആ സംഭവം സുന്നത്ത് ജമാഅത്തിനായി പ്രസംഗിക്കാനും വാദപ്രതിവാദം നടത്താനും പോകാന്‍ വലിയ ആത്മവിശ്വാസം നല്‍കി.
നമ്മുടെ ജീവിതത്തിലെ ചെറിയ തെറ്റുകള്‍ പോലും അവിടുന്ന് മനസ്സിലാക്കുമായിരുന്നു. ചില ദിവസങ്ങളില്‍ ചെല്ലുമ്പോള്‍ പറയും: ‘നിങ്ങള്‍ ഇന്ന ദിവസം നടത്തിയ പ്രസംഗത്തില്‍ ആ സ്വഹാബിയെ പരാമര്‍ശിച്ചപ്പോള്‍ തര്‍ളിയത് ചൊല്ലാന്‍ മറന്നല്ലോ, വേഗം തൗബ ചെയ്യണം’. എന്നൊക്കെ പറയും. ഓര്‍ക്കുമ്പോള്‍, അവിടുന്ന് പറഞ്ഞത് ശരിയായിരുന്നു എന്ന് മനസ്സിലാവും. എത്രയോ അനുഭവങ്ങളുണ്ടങ്ങനെ.
കടം ഉണ്ടായിരുന്ന കാലത്ത്, പലപ്പോഴും സി എം വലിയുല്ലാഹിയോട് പറയുമായിരുന്നു. അവിടുന്ന് ദുആ ചെയ്തു തരുമായിരുന്നു. ഒരു ദിവസം ചെന്നപ്പോള്‍, അവിടുന്ന് പറഞ്ഞു: നിങ്ങള്‍ക്ക് ഇത്ര രൂപ കടം ഉണ്ട്. അത് ഇന്ന ദിവസം വീടും. ഞാന്‍ വീട്ടില്‍ ചെന്ന് എല്ലാ രേഖകളും പരിശോധിച്ച് എനിക്ക് വ്യക്തിപരമായുള്ള കടക്കണക്ക് നോക്കി. അവിടുന്ന് പറഞ്ഞ കണക്കു കൃത്യമായിരുന്നു. പറഞ്ഞ ദിവസം തന്നെ കൊടുത്തുവീട്ടാന്‍ അല്ലാഹു വഴികള്‍ തുറന്നുതരികയും ചെയ്തു.

മര്‍കസിന്റെ ഓരോ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴും അവിടുത്തെ കണ്ടു ദുആ ചെയ്യിപ്പിക്കുമായിരുന്നു. ആദ്യ ഘട്ടത്തില്‍ സ്ഥലം കണ്ടെത്താന്‍ വിഷമിച്ചു. പല സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും യോജിച്ച സ്ഥലം കിട്ടിയില്ല. അങ്ങനെ സി എം വലിയുല്ലാഹിയെ കണ്ടു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ മടങ്ങി പോകുമ്പോള്‍ ഉചിതമായ സ്ഥലം കണ്ടെത്തുമെന്ന്. ആ തിരിച്ചുവരവിലാണ് കാരന്തൂരിലെ ഇപ്പോള്‍ മര്‍കസ് നില്‍ക്കുന്ന സ്ഥലത്ത്, വില്‍പ്പനക്ക് എന്ന ബോര്‍ഡ് കണ്ടതും ഉടമയുമായി സംസാരിച്ചു കച്ചവടത്തിന് ധാരണയായതും. പിന്നീട് പലപ്പോഴും ഈ സ്ഥലത്ത് അദ്ദേഹം വന്നിരുന്നു. ദൂരെയുള്ള സ്ഥലമൊക്കെ ചൂണ്ടി, അതൊക്കെ മര്‍കസിന്റേത് ആവും എന്ന് പറഞ്ഞപ്പോള്‍ കിട്ടിയ സന്തോഷം വലുതായിരുന്നു. അവര്‍ പറഞ്ഞ ആ സ്ഥലം മുഴുവന്‍ ഇന്ന് മര്‍കസിന്റെ കീഴിലായി. ദീനിയായ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ വിധ പിന്തുണയും മഹാന്‍ തരും. ആ പ്രാര്‍ഥനകള്‍ വലിയ ആശ്വാസമായിരുന്നു. രാഷ്ട്രീയക്കാരുടെ ഭീഷണികളെയൊക്കെ അതിജീവിച്ചു എല്ലാം അല്ലാഹുവില്‍ സമര്‍പ്പിച്ചു മുന്നോട്ടു പോകാന്‍ ആ ഉപദേശങ്ങള്‍ തന്ന കരുത്ത് വാക്കുകള്‍ക്കതീതമായിരുന്നു.

രാഷ്ട്രീയക്കാര്‍ ഇടപെട്ടു സമസ്തയില്‍ പ്രശ്‌നം ഉണ്ടാക്കാന്‍ തുനിഞ്ഞപ്പോള്‍ സത്യത്തിനായി ഉറച്ചു നില്‍ക്കാന്‍ താജുല്‍ ഉലമക്കും എനിക്കും എല്ലാം ഏറ്റവും നന്നായി പ്രചോദനം തന്നത് അവരായിരുന്നു. പ്രതിസന്ധികളുടെ ആ നാളുകളില്‍ അവര്‍ തന്ന ആത്മവിശ്വാസവും മനക്കരുത്തും തെല്ലൊന്നുമല്ല സുന്നത്ത് ജമാഅത്തിന്റെ വളര്‍ച്ചയെ സഹായിച്ചത്.
വഫാത്തിന് ശേഷവും ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് അഭയമാണ് ആ സാന്നിധ്യം. മര്‍കസ് സമ്മേളനം അടക്കം സുന്നത്ത് ജമാഅത്തിന്റെ ഏതു പ്രവര്‍ത്തനവും മടവൂരില്‍ സിയാറത്ത് ചെയ്ത ശേഷമാണ് ആരംഭിക്കാറ്. മഹാനവറുകളുടെ കൂടെ അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കട്ടെ. -        Sheikh Aboobacker Ahmed الشيخ أبوبكر أحمد

May 1, 2019

முயீனிய்யா மதரஸாவின் பட்டமளிப்பு விழா

அல்ஹம்துலில்லாஹ்

அல்லாஹ்வின் மாபெரும் கிருபையால்

ஜாமிஆ நாஸிருஸ்ஸுன்னா நடத்தும்

முயீனிய்யா மதரஸாவின்  பட்டமளிப்பு விழா

மிக சிறப்பாக நடைபெற்றது


பத்து மௌலவி  ஆலிம் முயீனிகள் பட்டம் பெற்றனர்

العلاقات العامة بجائزة دبي للقرآن تستعد للمسابقة الدولية ٢٣ في رمضان

ن الاستعدادات المكثفة لجائزة دبي الدولية للقرآن الكريم لانطلاقة المسابقة الدولية للقرآن الكريم في نسختها الثالثة والعشرين  والتي ستقام في الفترة من 2 – 12 رمضان 1440 ، عقدت وحدة العلاقات العامة بجائزة دبي الدولية للقرآن الكريم اجتماعا موسعاً مع مشرفي المجموعات والمتطوعين وذلك للوقوف على آخر الاستعدادات وجاهزية فرق العمل واستعراض الخطط التنفيذية للعمل خلال فترة المسابقة بحضور الدكتور سعيد عبدالله حارب نائب رئيس اللجنة المنظمة للجائزة  ونقل خالد المرزوقي نائب رئيس وحدة العلاقات العامة تحيات  المهندس سامي قرقاش رئيس وحدة العلاقات العامة للحضور واشادته بالدور الكبير والمجهودات المتميزة التى ظل يقدمها المتطوعون خلال الدورات السابقة  مما أسهم في تقدير العالم لهذه المسابقة لدقة تنظيمها واحترافية فرق عملها  وذكر خالد المرزوقي  أن العلاقات العامة استعدت للقيام بكامل واجبها فى استقبال ضيوف الدولة بالترحاب والحرص على سعادتهم وراحتهم خلال مدة الإقامة وانتهت وحدة العلاقات خلال الفترة الماضية من حجز الفنادق الخاصة بالمتسابقين ومرافقيهم ولجنة التحكيم وشكلت فرق عمل ليتم توزيعها في المواقع المختلفة كالسكن والمطار وقاعة المسابقة والمواصلات وغيرها  كما انتهت الوحدة من تجهيز الدروع التذكارية الخاصة بالمناسبة والدرع الخاصة التي تقدم للشخصية الإسلامية الفائزة بجائزة الدورة الثالثة والعشرين كما تم التنسيق مع اللجان الاخرى لإخراج حفل ختام الفعاليات بصورة متميزة وفي ختام الإجتماع جرى توزيع المهام على مشرفي المجموعات كل في مجال اختصاصه حيث تم تكليف عادل عبدالرحمن وعلى الأصلي بالإشراف على مهام الاستقبال بالمطار ومحمد إبراهيم وعثمان احمد المرزوقي بالإشراف على السكن والإعاشة وعادل الرميحي وجميل ربيع ثاني بالإشراف على المواصلات ومعاذ إبراهيم وعبدالعزيز التناك بالإشراف على غرفة العلميات وجاسم العوضي وعلى بن ظبوي بالإشراف على قاعة المسابقة كما تم تكليف زياد الزين بالامور الإدارية الخاصة بالعلاقات العامة .

കേന്ദ സഖാഫി ശൂറക്ക് നവ സാരഥികൾ

കാരന്തൂർ : സഖാഫീസ് സ്കോലോർസ് അസോസിയേഷൻ 
നവ സാരഥികളായി  ശാഫി സഖാഫി മുണ്ടമ്പ്ര (ചെയർമാൻ ), കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ (ജന :കൺവീനർ ),സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി സഖാഫി കടലുണ്ടി (ട്രഷറർ ).സി .പി ഉബൈദുല്ല സഖാഫി, ഹസൻ സഖാഫി തറയിട്ടാൽ,അബ്ദുൽ ഹകീം അസ്ഹരി (വൈസ് .ചെയർ ),അഡ്വ .ഇ.കെ.മുസ്തഫ സഖാഫി, അബ്ദുൽ ലത്തീഫ് സഖാഫി  , അക്ബർ ബാദുഷ സഖാഫി (ജോ.കൺ ) തുടങ്ങി മുപ്പത്തി മൂന്ന് അംഗ സമിതിയെ തിരഞ്ഞെടുത്തു .
സംസ്ഥാന കൗൺസിൽ സമാപന ചടങ്ങ് വെള്ളയൂർ അബ്ദുൽ അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ ഉൽഘടനം ചെയ്തു. തിരഞ്ഞെടുപ്പിന് ഡോ.അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകി.
 കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പുതിയ നേതൃത്വ പ്രഖ്യാപനം നടത്തി .കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി, ചെറുശോല അബ്ദുൽ ജലീൽ സഖാഫി,ചിയ്യൂർ അബ്ദുൽ റഹ്‌മാൻ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു. ഹസൻ സഖാഫി സ്വാഗതവും അക്ബർ ബാദുഷ സഖാഫി നന്ദിയും പറഞ്ഞു 

മഅ്ദിൻ വിദ്യാർഥിക്ക് സ്‌പെയിനിൽ സ്‌കോളർഷിപ്പോടെ പഠനത്തിന് അവസരം


മലപ്പുറം: മഅ്ദിൻ വിദ്യാർഥി ഇസ്മാഈൽ ഊരകത്തിന് സ്‌കോളർഷിപ്പോടെ സ്‌പെയിനിലെ ഓട്ടോണമസ് യൂനിവേഴ്‌സിറ്റി ഓഫ് മാഡ്രിഡിൽ ഉപരിപഠനത്തിന് അവസരം ലഭിച്ചു. യൂറോപ്യൻ കമ്മീഷന്റെ എറാസ്മസ് സ്‌കോളർഷിപ്പോടെ പഠനാവസരം ലഭിച്ച രണ്ട് ഇന്ത്യക്കാരിൽ ഒരാളാണ് ഇസ്മാഈൽ. മഅ്ദിൻ മോഡൽ അക്കാദമിയിൽ നിന്നും എട്ട് വർഷത്തെ ഇന്റഗ്രേറ്റഡ് ഇസ്‌ലാമിക് പഠനവും മഅ്ദിൻ സ്പാനിഷ് അക്കാദമി, അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് സ്പാനിഷ് ഭാഷാ പഠനവും പൂർത്തിയാക്കിയ ശേഷം ഡെൽഹിയിലെ ജവഹർലാൽ യൂനിവേഴ്‌സിറ്റിയിൽ സ്പാനിഷ് സാഹിത്യത്തിൽ ബിരുദ പഠനം നടത്തുകയാണ്. സ്പാനിഷ് ഭാഷയിൽ ഉപരി പഠനം നടത്തുന്നതിനാണ് യൂറോപ്യൻ കമ്മീഷൻ പൂർണ ചിലവുകൾ വഹിക്കുന്ന എരാസ്മസ് സ്‌കോളർഷിപ്പോടെ സ്‌പെയിനിലെ മാഡ്രിഡ് സർവകലാശാലയിൽ അവസരം ലഭിച്ചത്്.
വിദേശ ഭാഷാ പഠനത്തിനുള്ള മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പ്രോത്സാഹനവും  മഅ്ദിൻ സ്പാനിഷ് അക്കാദമി ഡയറക്ടർ ഡോ. ഹാമിദ് ഹുസൈനിന്റെ മാർഗനിർദേശവുമാണ് സ്പാനിഷ് ഭാഷ പഠിക്കാൻ പ്രചോദനമായതെന്ന് ഇസ്മാഈൽ പറഞ്ഞു. ഊരകം അഞ്ചുപറമ്പ് അബ്ദുല്ല- നഫീസ ദമ്പതികളുടെ മകനാണ്.

Feb 13, 2019

പൊട്ടിത്തകർന്ന മനസ്സുകൾ , വൈറലായ വീഡിയോ


May 2, 2018

ഖത്‍മുൽ ബുഖാരിയും സമ്പൂർണ്ണ സഖാഫി സംഗമവും

കോഴിക്കോട്: ഖത്‍മുൽ ബുഖാരി സംഗമവും സമ്പൂർണ്ണ സഖാഫി സംഗമവും മെയ് 3 വ്യാഴം രാവിലെ 9 മണി മുതൽ മർകസിൽ നടക്കും.  ഇമാം ബുഖാരിയുടെ വിഖ്യാത ഹദീസ് ഗ്രന്ഥമായ ബുഖാരിയുടെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നടത്തുന്ന ദർസിന്റെ വാർഷിക സമാപനമായാണ് ഖത്‍മുൽ ബുഖാരി സംഘടിപ്പിക്കുന്നത്.  പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും ചടങ്ങിൽ സംബന്ധിക്കും.
  രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്പൂർണ്ണ  സഖാഫി സംഗമത്തിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറയുടെ  അധ്യക്ഷതയിൽ സി മുഹമ്മദ് ഫൈസി ഉദ്ഘടനം ചെയ്യും. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി ക്ലാസ്സെടുക്കും. പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഇസ്സുദ്ധീൻ സഖാഫി കൊല്ലം, സുലൈമാൻ സഖാഫി മാളിയേക്കൽ, തറയിട്ടാൽ ഹസൻ സഖാഫി എന്നിവർ പ്രസംഗിക്കും. സഖാഫി ശൂറയിൽ രജിസ്റ്റർ ചെയ്‍ത സഖാഫികൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണത്തന്റെ ആദ്യഘട്ടവും പരിപാടിയിൽ നടക്കും.
ഉച്ചക്ക് ശേഷം രണ്ടു മണിക്ക് നടക്കുന്ന ഖത്‍മുൽ ബുഖാരിക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. വിദേശ രാജ്യങ്ങളിലെ പ്രശസ്തരായ പണ്ഡിതരും സാംസ്‌കാരിക നേതാക്കളും പ്രസംഗിക്കും. കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ,  പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, പി.എസ്.കെ തങ്ങൾ തലപ്പാറ,സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, കോടമ്പുഴ ബാവ മുസ്‌ലിയാർ,വി.പി.എം ഫൈസി വില്യാപ്പള്ളി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, പൊന്മള മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ, വി.പി എം ഫൈസി വില്യാപ്പള്ളി, പി സി അബ്ദുല്ല മുസ്‌ലിയാർ, കെ.എം മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിക്കും. അന്നേദിവസം  രാവിലെ 8 മണിക്ക് സഖാഫി ശൂറ നേതൃയോഗവും  രാത്രി ഏഴിന് അഹ്ദലിയ്യ ദിക്ർ ഹൽഖയും മഹ്‌ളറ്ത്തുൽ ബദ്‌രിയ്യയും നടക്കും.
ഇത് സംബന്ധമായി മർകസ് കോൺഫറൻസ് ഹാളിൽ  നടന്ന യോഗം കെകെ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ വി.പി.എം ഫൈസി വില്യാപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. ലത്തീഫ് സഖാഫി പെരുമുഖം, സിപി  ഉബൈദുല്ല സഖാഫി, ഹംസ സഖാഫി സീഫോർത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Jan 14, 2018

സുന്നി ഐക്യത്തിന് തയ്യാറാണെന്ന് സമസ്ത മുശാവറ

കോഴിക്കോട്: സുന്നികള്‍ തമ്മിലുള്ള ഐക്യത്തിന് തയ്യാറാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി. വിശ്വാസപരമായി യോജിപ്പുള്ള മുഴുവന്‍ വിശ്വാസികളും യോജിച്ചു പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് മുശാവറ വിലയിരുത്തി. മത നവീകരണ ചിന്താധാരകള്‍ യുവാക്കളെ തീവ്രവാദ സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുകയും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന സ്ഥിതി വേദനാജനകമാണ്. മതപരമായ കാര്യങ്ങളില്‍ മതത്തെ കുറിച്ച് വിവരമില്ലാത്തവരും രാഷ്ട്രീയക്കാരും അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത് ആശാസ്യമല്ല.


ഇത്തരം സാഹചര്യങ്ങളില്‍ വിശ്വാസി സമൂഹം ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാല്‍ സുന്നികള്‍ തമ്മിലുള്ള ഐക്യം സംബന്ധിച്ച കാര്യങ്ങള്‍ക്ക് നാലംഗ സമിതിയെ മുശാവറ തിരഞ്ഞെടുത്തു.

മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയമാണ്. രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചു നല്‍കിയ സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരെയുള്ള ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. അല്ലാത്തപക്ഷം നിയമപരമായ മാര്‍ഗം സ്വീകരിക്കുമെന്നും മുശാവറ വ്യക്തമാക്കി.


പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം പങ്കെടുത്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം സ്വാഗതവും പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു.

Jan 6, 2018

Markaz Ruby Jubilee - Human Rights Colloquium full video

മര്‍കസ് സില്‍വര്‍ ജൂബിലി മനുഷ്യാവകാശ സമ്മേളനം ബശീര്‍ ഫൈസി വെണ്ണക്കോട്, ഡോക്റ്റര്‍. സെബാസ്റ്റ്യന്‍ പോള്‍ എം.പി., പി.കെ ഹനീഫ് (മൈനോരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍) തുടങ്ങിയവര്‍

Jan 5, 2018

Markaz Ruby Jubilee Spiritual Conference

മര്‍കസ് സില്‍'വര്‍ ജൂബിലീ - സ്പിരിച്വല്‍ കോണ്‍ഫറന്‍സ്

Jan 4, 2018

മര്‍കസ് റൂബീ ജൂബിലി - ഉല്‍ഘാടന സമ്മേളനം

മര്‍കസ് റൂബീ ജൂബിലി - ഉല്‍ഘാടന സമ്മേളനം -റെകോര്‍ഡ്

Markaz Conference 2018 Mehfile Nasheeda Cultural Evening Video

മര്‍കസ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ നശീദ, ഖവാലി, മാപ്പിളപ്പാട്ട്, അറബന, ദഫ് തുടങ്ങിയ ഇസ്'ലാമിക കലാരൂപങ്ങളുടെ തനിമ പകരുന്ന മെഹ്ഫിലെ നശീദ

Jan 3, 2018

National Integration Conference

 
മര്‍കസ് റൂബി ജൂബിലിയുടെ വഭാഗമായി നടത്തിയ ദേശീയോദ്ഗ്രഥന സമ്മേളനം (നാഷണല്‍ ഇന്റഗ്രേറ്റഡ് കോണ്‍ഫറന്‍സ്) ബഹു: കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, രാമനുണ്ണി സംസാരിക്കുന്നു

Jan 1, 2018

മലപ്പുറം ജില്ലയിൽ നിന്നും മർകസിലേക്ക് വിഭവ സമാഹാരങ്ങളുമായി വന്ന വാഹനങ്ങൾ മർകസ് നഗരിയിൽ എത്തിയപ്പോൾ


മലപ്പുറം ജില്ലയിൽ നിന്നും  മർകസിലേക്ക് വിഭവ സമാഹാരങ്ങളുമായി വന്ന വാഹനങ്ങൾ മർകസ് നഗരിയിൽ എത്തിയപ്പോൾ photos and video






Dec 30, 2017

മർകസ് റൂബി ജൂബിലി ; പതാക വാനിൽ ഉയർന്നു



Dec 28, 2017

മർകസിൽ ഇന്ന്


എന്‍െറ സ്നേഹമുള്ള ശൈഖുനയുടെ കൂടെ



വെട്ടിച്ചിറ മജ്‌മഇന്‌ തറക്കല്ലിട്ടത്‌ ഉസ്‌താദുല്‍ അസാതീദ്‌ ഒ.കെ.ഉസ്‌താദും ഖമറുല്‍ ഉലമ എ.പി.ഉസ്‌താദുമായിരുന്നു. ആ ചടങ്ങിന്‌ ഉസ്‌താദിന്‍െറ കൂടെ ഞാനും പോയിരുന്നു.
മര്‍കസിലെ പഠന കാലത്തായിരുന്നു വളാഞ്ചേരിക്കടുത്ത വെട്ടിച്ചിറയില്‍ സംഘടനാ പ്രവര്‍ ത്തകരുടെ നേതൃത്വത്തില്‍ വലിയൊരു വിദ്യാഭ്യസ സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചത്‌. 

സ്ഥാനത്തിന്‌ തറക്കല്ലിടാന്‍ ഉസ്‌താദിനെ കൂട്ടിവരാനായി എന്നെയായിരുന്നു സംഘാടകര്‍ നിയോഗിച്ചത്‌. സമീപ പ്രദേശത്ത്‌ നിന്നു മര്‍കസില്‍ പഠിക്കുന്ന കുട്ടിയെന്ന പരിഗണനയും സംഘാടകരുമായുള്ള അടുത്ത  ബന്ധവുമാണ്‌ ആ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചത്‌.

സഖാഫി ബിരുദത്തിന്‌ ചേരുന്നതിനും ഏഴ്‌ വര്‍ഷത്തോളം മുമ്പായിരുന്നു ഞങ്ങള്‍ ഗൂഡല്ലൂരി നടുത്തുള്ള സീഫോര്‍ത്തില്‍ നിന്നും മലപ്പുറത്തേക്ക്‌ കുടിയേറിയത്‌.  ഉസ്‌താദുല്‍ അസാതീദ്‌ ഒ.കെ.ഉസ്‌താദിനേയും ക്ഷണിച്ചിരുന്നു.

രാവിലെ 11 മണിക്കായിരുന്നു മര്‍കസില്‍ നിന്ന്‌ പുറപ്പടേണ്ടിയിരുന്നത്‌. ഉസ്‌താദിനെ പ്രസ്‌തുത പരിപാടിയിലേക്ക്‌ കൊണ്ട്‌ പോകാന്‍ റൂമിലേക്ക്‌ ചെന്നു.  അപ്പോൾ  ഗസ്റ്റു കളായി വന്ന ഒരു കൂട്ടം അറബികളുമായി ഉസ്‌താദ്‌ എന്തോ ഗൗരവമായ ചര്‍ച്ചയിലായിരുന്നു. യാത്ര വൈകുമെന്ന്‌ അതോടെ എനിക്ക്‌ ഉറപ്പായി. ഉസ്‌താദിന്‌ വരാന്‍ സാധിക്കുമോയെന്ന ആശങ്കയും എന്നില്‍ ഉടലെടുത്തു. ഉസ്‌താദിന്‍െറ ഉസ്‌താദ്‌ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ കുറച്ച്‌ വൈകിയാലും വരുമെന്ന്‌ മനസ്‌ പറഞ്ഞു.

അറബികളുമായുള്ള ചര്‍ച്ച അവസാനിപ്പിച്ച്‌ തറക്കല്ലിടല്‍ പരിപാടിക്കായി പുറപ്പെ ടുമ്പോഴേക്കും ഒന്നര മണിക്കൂറോളം വൈകിയിരുന്നു. കാറില്‍ ഡൈവര്‍ ഉള്‍പടെ ഞങ്ങള്‍ മൂന്ന്‌ പേര്‍. ഏറെ വൈകിയതിനാല്‍ അതിവേഗത്തിലാണ്‌ വാഹനം ഓടുന്നത്‌. അതിനി ടയിലാണ്‌ ഓര്‍മ്മ ശരിയാണങ്കില്‍ ചാലിയത്തേക്ക്‌ വണ്ടിവിടാന്‍ ഉസ്‌താദ്‌ ആവശ്യപ്പെട്ടത്‌. ഞങ്ങള്‍ അന്ധാളിച്ചു. എനിയും വൈകുമെന്ന്‌ സാരം.
വെട്ടിച്ചിറയിലേക്കല്ലേ പോകേണ്ടതെന്ന്‌ ഡൈവര്‍ സംശയം പ്രകടിപ്പിച്ചു. ''നീ വേഗം ചാലിയ ത്തേക്ക്‌ വിട്ടോ''  ഉസ്‌താദ്‌ ആവര്‍ത്തിച്ചു.

ചാലിയത്തെ ഒരു മരണ വീടിനടുത്ത്‌ എത്തിയപ്പോഴാണ്‌ കാര്യം ബോധ്യപ്പെട്ടത്‌. ചാലിയത്തെ ഒരു പ്രമുഖന്‍െറ വീടായിരുന്നു അത്‌.

ഉസ്‌താദിനെ കണ്ടതോടെ റോഡരികില്‍ നിന്നവരെല്ലാം അന്ധാളിച്ചു. ചില പിറു പിറുപ്പുകള്‍ ഉയര്‍ന്നു. അപ്പോഴേക്കും ഉസ്‌താദ്‌ വന്ന വിവരം അിറഞ്ഞു മരിച്ച ആളുടെ മകന്‍ കാറിനരി കിലേക്ക്‌ ഓടിയെത്തി. 25 കാരനായ മകന്‌ കാണുന്നതൊന്നും വിശ്വാസിക്കാന്‍ സാധിക്കു ന്നില്ലെന്ന്‌ ആ ഭാവത്തില്‍ നിന്ന്‌ ബോധ്യമായി. അല്‍ഭുതവും അവിശ്വസനീയതയുമാണ്‌ ആ മുഖത്ത്‌ പടര്‍ന്നിരിക്കുന്നത്‌.

ഉസ്‌താദിനെ അതിയായി സ്‌നേഹിക്കുന്ന ആ യുവാവ്‌ ഒരിക്കലും അത്‌ പ്രതീക്ഷിച്ചിരുന്നില്ല. ഉസ്‌താദ്‌ കാറില്‍ നിന്ന്‌ പുറത്തിറങ്ങിയതോടെ അവന്‍ ഉസ്‌താദിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
''ഉസ്‌താദേ.. എന്‍െറ ഉപ്പാക്ക്‌ പെരുത്തപ്പെട്ടു കൊടുക്കണേ..''. അവന്‍ ആവര്‍ത്തിക്കു ന്നുമുണ്ടായിരുന്നു. കരച്ചില്‍ കുറേ നേരം തുടര്‍ന്നു. അവനോടൊപ്പം ഉസ്‌താദ്‌ വീട്ടിനകത്തേക്ക്‌ കയറി, മയ്യിത്തിനരികില്‍ ഇരുന്നു ഫാത്തിഹ ഓതി ദുആ ചെയ്‌തു. അപ്പോ ഴേക്കും അല്‍ഭുതത്തോടെ ആളുകള്‍ ഉസ്‌താദിന്‌ ചുറ്റും കൂടിയിരുന്നു. അവിടെ കൂടിയ മിക്കവര്‍ക്കും കാണുന്നത്‌ സത്യമാണോയെന്ന സംശയമായി. 

മരിച്ച പ്രമാണിയുടെ മകനും ഉസ്‌താദുമായുള്ള ഹൃദയ ബന്ധം ബന്ധുക്കളെയും സുഹൃ ത്തുക്കളെയും അയല്‍വാസികളെയുമെല്ലാം അല്‍ഭുതപ്പെടുത്തി.
അവന്‍െറ ഉപ്പ ഉസ്‌താദിന്‍െറ കഠിന വിരോധിയും ശത്രുവുമായിരുന്നു. ഉസ്‌താദിനെ മോശ മാക്കി ചിത്രീകരിച്ച്‌ ഉപ്പ പലതും പറഞ്ഞു പോയിട്ടുണ്ട്‌.'' ഉസ്‌താദ്‌ എന്‍െറ ഉപ്പയോടു പൊറു ക്കണം''.. അവന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

''എനിക്കൊരു വിഷമവുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓടിക്കിതച്ച്‌ വരുമായിരുന്നോ?.
എന്നെക്കുറിച്ച്‌ ആര്‌ എന്ത്‌ പറഞ്ഞാലും ഞാന്‍ കാര്യമാക്കാറില്ല. മനുഷ്യരുടെ അറിവില്ലായ്‌മ യായേ അതെല്ലാം കണക്കാക്കാറുള്ളു. വിശമിക്കരുത്‌. തിരക്കുള്ളതിനാല്‍ ഉടന്‍ പോകണം''  ഉസ്‌താദ്‌ വിശദീകരിച്ചു.

ഫാത്തിഹയും യാസീനും ഓതിയ ശേഷം ഉസ്‌താദ്‌ ദുആ ഇരന്നു . ഉസ്‌താദ്‌ ഫാതിഹ ഓതി തീര്‍ത്ത്‌ യാസീന്‍ തുടങ്ങിയപ്പോഴേക്കും ഉസ്‌താദിനെ ശത്രുവായി കണ്ടിരുന്ന പലരുടെയും മനസ്സലിഞ്ഞു. അവരില്‍ പലരും ഉസ്‌താദിനെ തെറ്റിദ്ധരിച്ചതിനാല്‍ ഖേദിച്ചു. പാശ്‌ചാ താപത്താല്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. ചിലര്‍ നിയന്ത്രണം വിട്ട്‌ പൊട്ടിക്കരയുന്നതിനും ഞാന്‍ സാക്ഷിയായി.

പ്രാര്‍ത്ഥന അവസാനിച്ചതോടെ ചുറ്റും കൂടിയവര്‍ക്ക്‌ ഉസ്‌താദിന്‍െറ കൈ പിടിച്ചു മുത്തണം. ചിലര്‍ക്ക്‌ അവര്‍ ചെയ്‌ത അബദ്ധങ്ങള്‍ ഏറ്റു പറഞ്ഞു മാപ്പിരക്കണം. ഞങ്ങളെല്ലാം ഉസ്‌താദിനെ തെറ്റിദ്ധരിച്ച വരാണെന്ന്‌ കരഞ്ഞു കൊണ്ടവര്‍ പറഞ്ഞു.

ആളുകള്‍ക്കിടയില്‍ നിന്ന്‌ ഉസ്‌താദ്‌ കാറിനരികിലേക്ക്‌ വന്നു. മകന്‍ ഉസ്‌താദിനെ അനുഗ മിക്കുന്നുണ്ടായിരുന്നു. ആ മകന്‍െറ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. ഉസ്‌താദിന്‍െറ വാഹനം കണ്ണില്‍ നിന്ന്‌ മറയുവോളം അവന്‍്‌ നിശ്‌ചലനായി ഞങ്ങളെ നോക്കികൊണ്ടേയിരുന്നു. വാഹനം കുറച്ച്‌ നീങ്ങിയപ്പോഴാണ്‌ ഉസ്‌താദ്‌ കാര്യങ്ങള്‍ വിശദീകരിച്ചത്‌.

ആ മനുഷ്യന്‍ എന്നെ ചീത്ത പറയാറുണ്ടായിരുന്നു. പല നിലക്കും എന്നെ ഒരുപാട്‌ ബുദ്ധിമുട്ടിപ്പിച്ചിട്ടുണ്ട്‌ . പക്ഷെ എനിക്ക്‌ അയാളോട്‌ സഹതാപം മാത്രമേയുള്ളു.അയാള്‍ക്ക്‌ അറിവില്ലാത്തതിനാലാണല്ലോ അങ്ങിനെയെല്ലാം പ്രവര്‍ത്തിച്ചത്‌.
ആ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനാല്‍ പലരുടെയും തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സാധിച്ചു. നമ്മെ ആരു ചീത്ത പറഞ്ഞാലും ആക്ഷേപിച്ചാലും നാം തിരുനബി(സ) ചെയ്‌ത രീതിയില്‍ അവര്‍ക്കായി മാപ്പിന്‌ അപേക്ഷിക്കണം. അതിലൂടെ പലരുടെയും മനസിനെ നമുക്ക്‌ മാറ്റിയെടുക്കാന്‍ സാധിക്കും. നമുക്ക്‌ ജീവിതത്തില്‍ വിജയമല്ലാതെ യാതൊരു നഷ്‌ടവും സംഭവിക്കില്ല. കുറച്ച്‌ സമയം വൈകിയെങ്കിലും വലിയൊരു കാര്യമാണ്‌ നമുക്ക്‌ ചെയ്യാന്‍ സാധിച്ചത്‌:.

ഉസ്‌താദിന്‍െറ വാക്കുകളില്‍ സന്തോഷം പ്രകടമായിരുന്നു. മര്‍കസില്‍ നിന്ന്‌ ഇറങ്ങുന്നതിന്‌ മുമ്പ്‌ ആരോ ഉസ്‌താദിനെ വിളിച്ചറിയിച്ചതായിരിക്കണം ആ മനുഷ്യന്‍െറ മരണം.

                                                       ഹംസ സഖാഫി സീഫോര്‍ത്ത്‌

Dec 27, 2017

മർകസ് റൂബി ജൂബിലി ; കോഴിക്കോട് സിറ്റിയിൽ അഞ്ചാൾ പ്രകടനം

മർകസ് റൂബി ജൂബിലി പ്രചാരണം ; കോഴിക്കോട് സിറ്റിയിൽ ഹിദായ പാലാഴി വിദ്യാർത്ഥികൾ നടത്തിയ അഞ്ചാൾ  പ്രകടനം 

മർകസിൽ നാളെ പ്രവാസി ഫാമിലി മീറ്റ്


കർണാടകയിൽ നിന്ന് 84 കാരൻ സൈക്കിൾ ചവിട്ടി മർകസ് റൂബി ജൂബിലിക്ക് വരുന്നു

സാഗറിൽ നിന്ന് കാരന്തൂരിലേക്കുള്ള സൈക്കിൾ സഞ്ചരിക്കുന്നത് ഈമാനെന്ന ഇന്ധനത്തിലൂടെയാണ്

ചൂട് സഹിക്കാൻ കഴിയാതെ ഫാനിന്റെ അടിയിലേക്ക് മാറിയിരുന്ന് മുബാറക് കഫേയിൽ നിന്ന്  തണുത്ത മുന്തിരി ജ്യൂസ് അകത്താക്കുന്നതിനിടയിലാണ്  വിയർത്തൊലിക്കുന്ന ശരീരവുമായി സൈക്കിളോടിച്ച് വരുന്ന ആ വൃദ്ധനെ ഞാൻ കാണുന്നത്.പതിനാറുകാരന്റെ പ്രസരിപ്പോടെ സൈക്കിളോടിച്ചിരുന്ന അദേഹം സഅദിയ്യയുടെ മെയിൻ ഗെയിറ്റിലൂടെ അകത്തേക് ചെന്നപ്പോൾ ഞാനയാളെ അനുഗമിച്ചു.സൈക്കിളിന്റെ മുമ്പിൽ സമസ്തയുടെ പതാകയും അതിന്റെ മറുഭാഗത്ത് ഭദ്രമായി തുന്നികൂട്ടി SSF ന്റെ പതാകയും കണ്ടപ്പോൾ എന്റെ നടത്തതിനു ഇത്തിരി വേഗത കൂടി.സൈക്കിളിന്റെ മുൻ ഭാഗത്തുള്ള ബോർഡിൽ "SAGAR T0 CALICUT, CYCLE J0URNEY" എന്ന് കണ്ടപ്പോൾ കീശയിലുണ്ടായിരുന്ന ഫോണെടുത്ത് ഗൂഗിൾ മാപ്പിൽ കയറി സാഗറിൽ നിന്ന് സഅദിയ്യയിലേക്കുള്ള ദൂരം അളന്നു നോക്കി.മൂന്നുറിലധികം കീലോമീറ്ററെന്ന്  സ്ക്രീനിൽ തെളിഞ്ഞു കണ്ടപ്പോൾ എനിക്ക് തലകറക്കം അനുഭവപ്പെട്ടു. അതിനിടയിൽ അദേഹം അനേകം മഖ്ബറകളും കയറിയിറങ്ങുന്നുണ്ടെത്ര. ഇനിയും അയാൾക്ക് ഏറെ സഞ്ചരിക്കാനുണ്ടെന്ന് ഓർക്കുമ്പോൾ  തലകറക്കം വർദ്ധിച്ചു.
     വിയർത്തൊലിക്കുന്ന അദേഹത്തിനു നേരെ സ്ഥാപന മേധാവികൾ മധുരപാനിയം വെച്ചുനീട്ടിയപ്പോഴാണ് അയാൾക്ക് നോമ്പുണ്ടെന്ന കാര്യം അധികമാളുകളും അറിയുന്നത്.നഗരത്തിലുള്ള ആശുപത്രിയിലേക്ക് വഴിയില്ലാത്ത കാരണത്താൽ സ്വന്തം ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ സാധിക്കാതെ പകുതി വഴിയിൽ  ഭാര്യ മരണപ്പെട്ട സമയത്ത് ഇനിയൊരാളും ഇതുപോലെ മരിക്കരുതെന്ന് കരുതി പർവതങ്ങൾക്കിടയിലൂടെ കീലോമീറ്ററുകളോളം നീളുന്ന റോഡുണ്ടാക്കിയ ദശറത് മാഞ്ചിയുടെ വീഡിയോ കണ്ട അതേ ആത്ഭുതത്തോടെ നോമ്പ് നോക്കി സാഗറിൽ നിന്ന് സൈക്കിളിൽ വന്ന ആ എൺപതിനാലുകാരനെ ഞാൻ ഏറെ നേരം നോക്കി നിന്നു.
    സഅദിയ്യയിൽ നൽകിയ ചെറിയ സ്വീകരണത്തിൽ ലതീഫ് ഉസ്താദ് അയാളുടെ ആത്മാർത്ഥതയെ പുകഴ്ത്തി ഏറെ നേരം സംസാരിച്ചു കഴിഞ് നിങ്ങൾ വിദ്യാർത്ഥികളോട് എന്തെങ്കിലും പറയണമെന്ന് അഭ്യർത്ഥിച്ചപ്പോൾ വിറങ്ങലിക്കുന്ന ശരീരത്തോടെ അയാൾ പറഞ്ഞത് നാം ചെയുന്ന ഓരോ പ്രവർത്തനവും അള്ളാഹു കാണാൻ വേണ്ടി മാത്രമാവണമെന്നാണ്.സമ്മേളനത്തിന്റെ ഫ്ളക്സ് കെട്ടി അതിന്റെ അടുത്ത് നിന്ന് സെൽഫിയെടുത്ത് സമ്മേളനത്തിന്റെ പ്രചരണത്തെക്കാൾ സ്വന്തം പ്രചരണത്തിനു പ്രധാന്യം നൽകാറുളള നമുക്ക് അദേഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. മോട്ടിവേഷൻ ക്ലാസ് പകുതിയിൽ നിർത്തി തന്റെ ക്ലാസിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഉൾകൊള്ളിച്ച് സെൽഫിയെടുത്ത് പോസ്റ്റുന്ന സ്വാർത്ഥ തൽപര കക്ഷികൾ ജീവിക്കുന്ന ഇക്കാലത്ത് ഇദേഹത്തെ പോലെയുള്ളവർ വളരെ വിരളം.
    ഗൾഫിൽ നിന്ന് മർക്കസ് സമ്മേളനത്തിനു വരുന്നവർക്ക് മാത്രമായി ഒരു വിമാനമുണ്ടെന്ന വാർത്ത വാട്സ്അപ്പിൽ വായിചിരുന്നു.മൂന്ന് ദിവസത്തെ ജോലിയും ഉപേക്ഷിച്ച്  വിമാന  ടിക്കറ്റിനായി പതിനായിരങ്ങൾ ചെലവഴിച്ച് മർക്കസ് സമ്മേളനത്തിനു വരുന്നുവെന്ന വാർത്തെയെക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ഈ വൃദ്ധനായിരുന്നു.കർണാകയിലെ സാഗറിൽ നിന്ന് കേരളത്തിലെ കോഴിക്കോട് ജില്ലയിലേക്ക് സൈക്കിളോടിച്ച് പോവുന്ന വയോവൃദ്ധൻ.മസ്ജിദ് യൂസുഫ് നസ്റുള്ളാഹിയുടെ ചാരത്ത് നിർത്തിട്ടിയിരുന്ന സൈക്കിൾ നോക്കി അകത്ത് കയറിയ പലരും അത്ഭുതപ്പെട്ടത് കണ്ടാൽ നടക്കാൻ പോലും കഴിയുമെന്ന് തോന്നാത്ത ഇദ്ദേഹമാണോ ഇത്രയും ദൂരം സൈക്കിളോടിച്ചു വന്നത് എന്ന കാര്യത്തിലാണ്.
        യാത്രയുടെ ഒരു ക്ഷീണവും വകവെക്കാതെ അനേകം റകഅത്തുകൾ സുന്നത്ത് നിസ്ക്കരിച്ചിരുന്ന  അദേഹത്തോട് നേരിട്ട് കണ്ടിട്ട് ഒന്ന് സംസാരിക്കണമെന്ന അതിയായ ആഗ്രഹത്തോടെ ഞാൻ അദേഹത്തിന്റെ അടുത്ത് പോയിരുന്നു. ഇത്രയും വയസായിട്ടും സൈക്കിൾ ചവിട്ടി സമ്മേളനത്തിനു പോവാനുള്ള കാരണമെന്തെന്ന് അന്വേഷിച്ചപ്പോൾ എന്നെ കൊണ്ടാവുന്ന പ്രവർത്തനങ്ങളും പ്രചരണങ്ങളുമാണ് ഞാൻ ഇത് കൊണ്ട് ഉദ്ധേശിക്കുന്നെതെന്ന് അയാൾ മറുപടി പറഞ്ഞു.
        നിന്റെ ടിക്കറ്റ് ഞാനെടുക്കാം, നീ എന്തായാലും മർക്കസ് സമ്മേളനത്തിനു വരണമെന്ന് പറഞ്ഞ സുഹൃത്തിനോട്  യാത്ര ചെയാനുള്ള ശാരിരീക പ്രയാസം കാരണം ഞാൻ വരുമെന്ന് ഉറപ്പിലെന്ന് പറഞ്ഞ എനിക്ക് ഇദേഹം ഒരു പാഠമായിരുന്നു.എന്ത് പ്രയാസം സഹിച്ചായാലും ഞാൻ സമ്മേളനത്തിനു പങ്കെടുക്കണമെന്ന് തീരുമാനിക്കാൻ ഇയാളൊരു കാരണക്കാരനായിരുന്നു. എന്നെപ്പോലെ ചെറിയ കാരണങ്ങൾ കൊണ്ട് സമ്മേളനത്തിനു പോകണോ എന്ന് ചിന്തിച്ചുകൊണ്ടിരുന്ന അനേകം മടിയന്മാർക്ക് ഇദേഹത്തെ വഴിയിൽ വെച്ച് കണ്ട്മുട്ടിയിരിക്കാം.ഞാൻ തീരുമാനിച്ചതു പോലെ അവരും തീരുമാനിച്ചിരിക്കാം. സാഗറിൽ നിന്ന് അയാൾ സൈക്കിളിലൂടെ മർക്കസിലേക്ക് പോവുന്നുണ്ടെങ്കിൽ ട്രയിനിലും കാറിലുമായി മർകസിലെത്താൻ നമുക്കെന്ത് പ്രയാസം.ഇൻഷാ അള്ളാ.ഞാനുണ്ടാവും.നിങ്ങളും ഉണ്ടാവണം....... അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഇബ്രാഹിം സാഹിബ്‌ നടത്തുന്ന പ്രചരണ പ്രവർത്തനങ്ങൾക്ക് നീ പൂർണ പ്രതിഫലം നൽകണേ-ആമീൻ എന്ന പ്രാർത്ഥനയോടെ..#Mythoughts
       -അനസ്‌ ആലങ്കോൾ